മനുഷ്യന്റെ ചെറുകുടലിന് അഞ്ച് മുതൽ ആറ് മീറ്റർ വരെ നീളമുണ്ട്. പോഷണത്തിന്റെ രണ്ടാമത്തെ ഘട്ടമായ ദഹനം പൂർത്തിയാകുന്നതും പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നതും ഇവിടെവച്ചാണ്. ചെറുകുടലിന്റെ ആദ്യഭാഗത്തു വച്ച് കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസവും ആഗ്നേയഗ്രന്ഥി Pancreas) ഉൽപാദിപ്പിക്കുന്ന ആഗ്നേയരസവും (Pancreatic Juice) ഭാഗികമായി ദഹിച്ച ആഹാരവുമായി കലർന്ന് ദഹനം പൂർത്തിയാകുന്നു