Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിൻ്റെ 'അശ്വമേധം' പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?

Aപ്രമേഹം

Bകുഷ്‌ഠം

Cകാൻസർ

Dഅഞ്ചാംപനി

Answer:

B. കുഷ്‌ഠം

Read Explanation:

അശ്വമേധം പദ്ധതി

  • കേരള സർക്കാരിന്റെ 'അശ്വമേധം' പദ്ധതി കുഷ്ഠരോഗം (Leprosy) നിർമ്മാർജനം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ്.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

  • രോഗനിർണ്ണയം - സംസ്ഥാനത്ത് കുഷ്ഠരോഗം ബാധിച്ചവരെ കണ്ടെത്തുക. വീടുകൾ തോറും കയറിയിറങ്ങി ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തുന്നു.

  • സൗജന്യ ചികിത്സ - രോഗം കണ്ടെത്തിയാൽ അവർക്ക് പൂർണ്ണമായും സൗജന്യ ചികിത്സ നൽകുക.

  • അവബോധം - കുഷ്ഠരോഗത്തെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക.

  • രോഗവ്യാപനം തടയുക - രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ അതിന്റെ വ്യാപനം തടയുക


Related Questions:

പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന കേരള സംസ്ഥാന ആരോഗ്യ ഏജൻസിയുടെ പദ്ധതി ഏത്?
കേരള സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജന ങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച നൂതന പദ്ധതിയാണ്

താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായവ കണ്ടെത്തുക:

(1) സൂക്ഷ്‌മ, ചെറുകിട സംരംഭങ്ങൾക്ക് വായ്‌പാ ലഭ്യത ഉറപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് മുദ്ര യോജന (പി.എം.എം.വൈ)

(2) മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി ദരിദ്ര-ഇടത്തര വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രത്യേക വായ്‌പാ പദ്ധതിയാണ് പി.എം. വിദ്യാലക്ഷ്മ‌ി

(3) ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും പാവപ്പെട്ടവർക്കുള്ള നൈപുണ്യ പരിശീലന പരിപാടിയാണ് പി.എം. ഉജ്ജ്വൽ യോജന

(4) യൂവാക്കൾക്ക് വ്യവസായവുമായി ബന്ധപ്പെട്ട വൈദഗ്‌ധ്യം നൽകുന്നതിനായി ആരംഭിച്ച പരിശീലന പരിപാടിയാണ് പി.എം. കൗശൽ വികാസ് (പി.എം.കെ.വി.വൈ.)

കേരളത്തിലെ സാമൂഹ്യനീതി വകുപ്പിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതിയായ അഭയകിരണത്തിന്റെ ഗുണഭോക്താക്കൾ താഴെപ്പറയുന്നവയിൽ ഏതാണ് ?
കേരള സർക്കാർ നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയെ സംബന്ധിച്ച ശരിയായ പ്രസ്താവന തെരെഞ്ഞെടുത്തെഴുതുക