ഫ്രഞ്ച് പദമായ 'Bougette' ഇൽ നിന്നാണ് ബജറ്റ് എന്ന വാക്ക് ഉത്ഭവിച്ചത്. ഈ പദത്തിന്റെ അർഥം 'തുകൽ ബാഗ്' എന്നാണ് . ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവും ചിലവും വിശദമാക്കുന്ന ധനകാര്യ രേഖയാണ് ബജറ്റ്.
ബജറ്റ് 3 തരം ഉണ്ട് .
1. സന്തുലിത ബജറ്റ്
വരവും ചിലവും തുല്യ വരുന്ന ബജറ്റ് ആണിത്.
2. മിച്ച ബജറ്റ്
വരുമാനം ചിലവിനെക്കാൾ കൂടുതലുള്ള ബജറ്റ് ആണിത്.
3. കമ്മി ബജറ്റ്
വരവിനെക്കാൾ ചിലവ് കൂടുമ്പോഴുള്ള ബജറ്റ് ആണിത്.