Challenger App

No.1 PSC Learning App

1M+ Downloads
സ്പീഡ് ഗവർണർ, വാഹനത്തിൽ ചെയ്യുന്നത് എന്താണ്?

Aപരമാവധി മൈലേജ് കിട്ടാൻ സഹായിക്കുന്നു

Bഅമിത വേഗതയിൽ വാഹനം ഓടിക്കുന്നതു ഉദ്യോഗസ്ഥരെ അറിയിക്കുന്നു

Cവിവിഐപി വാഹനങ്ങൾക്ക് പരമാവധി വേഗത കിട്ടാൻ ഉപയോഗിക്കുന്നു

Dവാഹനത്തിന്റെ വേഗത നിശ്ചിത പരിധിക്കു മുകളിൽ പോകുന്നത് തടയുന്നു.

Answer:

D. വാഹനത്തിന്റെ വേഗത നിശ്ചിത പരിധിക്കു മുകളിൽ പോകുന്നത് തടയുന്നു.

Read Explanation:

Note:

  • 2015 ഒക്ടോബർ 1 നോ, അതിന് ശേഷമോ നിർമ്മിച്ച ട്രാൻസ്പോർട്ട് വാഹനങ്ങൾ, സ്റ്റാൻഡേർഡ് A1S 018 ന് അനുസൃതമായി, 80 km /h വേഗത നിർണയിക്കുന്ന ഒരു സ്പീഡ് ഗവർണർ, ഘടിപ്പിക്കേണ്ടതാണ്.
  • 2015 ഒക്ടോബർ 1-നോ, അതിനു ശേഷമോ നിർമ്മിച്ച ഗതാഗത വാഹനങ്ങൾ, ടാങ്കറുകൾ, സ്കൂൾ ബസ്സുകൾ, അപകടകരമായ ചരക്കുകൾ കൊണ്ടു പോകുന്നവ, അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗത്തിലുള്ള വാഹനങ്ങൾ, സ്റ്റാൻഡേർഡ് AIS 018/2001 ന് അനുസൃതമായി 60 km/h പരമാവധി വേഗതയുള്ള ഒരു സ്പീഡ് ഗവർണർ ഘടിപ്പിക്കേണ്ടതാണ്.
  • റൂൾ 93C യിൽ പരാമർശിച്ചിരിക്കുന്ന ഒരു എയർപോർട്ട് പാസഞ്ചർ ബസ്സിൽ, അതിന്റെ വേഗത 30 km/h പരമാവധി വേഗതയുള്ള ഒരു സ്പീഡ് ഗവർണർ ഘടിപ്പിക്കേണ്ടതാണ്.

 


Related Questions:

സ്പാർക്ക് അറസ്റ്റർ (Spark Arrester) നിർബന്ധമായി ഉണ്ടായിരിക്കേണ്ട വാഹനം :
ഒരു വാഹനത്തിൽ ആ വാഹനത്തിൻറെ എൻജിൻ നമ്പർ, ചേസിസ് നമ്പർ, വാഹനം നിർമ്മിച്ച വർഷം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണം എന്ന് പ്രതിപാദിക്കുന്ന 1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾ ഏത് ?
ഒരു ഗുഡ്സ് വാഹനത്തിന്റെ ഭാരവും അതിൽ കയറ്റാവുന്ന സാധനങ്ങളുടെ ഭാരവും 12 ടണ്ണിൽ കൂടുതലായാൽ ആ വാഹനം താഴെപറയുന്ന ആയതു കാറ്റഗറിയിൽപ്പെടും ?
സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾ 1989 പ്രകാരം വാഹനത്തകളിൽ സ്പീഡ് ഗവർണർ ഘടിപ്പിക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്ന റൂൾ ഏത് ?
CMVR 1989 ലെ റൂൾ പ്രകാരം ഒരു ട്രാൻസ്‌പോർട്ട് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന സ്പീഡ് ഗവർണറിൻറെ പരമാവധി വേഗത എത്ര ?