Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രൂഷയിൽ സി. പി. ആർ. എന്നത് എന്തിനെ സൂചിപ്പിക്കുന്നു ?

Aക്ലാസിക് പൾമൊണറി റെസ്ക്യൂ

Bകാർഡിയോ പൾമൊണറി റെസസിറ്റേഷൻ

Cസെൻട്രൽ പ്രഷർ റിലീഫ്

Dസെർവിക്കൽ പ്രഷർ റിലീസ്

Answer:

B. കാർഡിയോ പൾമൊണറി റെസസിറ്റേഷൻ

Read Explanation:

ഹൃദയശ്വസന പുനരുജ്ജീവനം (Cardio Pulmonary Resuscitation - CPR) 

  • ഹൃദയശ്വസന പുനരുജ്ജീവനത്തിന്റെ പിതാവ് - പീറ്റർ സഫർ (ആസ്ട്രിയൻ അനസ്തേഷ്യോളജിസ്റ്റ്)
  • പീറ്റർ സഫറിന്റെ സഹായിയായിരുന്ന വ്യക്തി - ജെയിംസ് ഏലാം (അമേരിക്കൻ ഫിസിഷ്യൻ ആന്റ് റെസ്പിറേറ്ററി റിസർച്ചർ) 
  • ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചാൽ സ്വാഭാവികമായും രക്ത ചംക്രമണം നിന്ന് പോകുന്നു. അതോടെ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലയ്ക്കുന്നു. തലച്ചോറിലെ കോശങ്ങൾ നശിച്ച് തുടങ്ങുന്നു. ഇത് അധികനേരം തുടർന്നാൽ മരണം സംഭവിക്കും.
  • അപകടം, രോഗം എന്നിവയാൽ ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവർത്തനം നിലയ്ക്കുന്ന അവസരത്തിൽ നൽകുന്ന പ്രഥമശുശ്രൂഷയാണ് ഹൃദയശ്വസന പുനരുജ്ജീവനം.
  • അബോധാവസ്ഥയിലായ ഒരാൾ ശ്വസിക്കുന്നില്ല എന്ന് ഉറപ്പായാൽ അയാളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും പുനരുജ്ജീവനം നൽകണം.
  • CPR ആരംഭിക്കുന്നതിന് മുമ്പ് പീഡിതന് ബോധമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി തട്ടി വിളിച്ച് ഉണർത്താൻ ശ്രമിക്കുക.
  • അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കുന്നതുവരെ ഹൃദയപുനരുജ്ജീവനവും ശ്വസനപുനരുജ്ജീവനവും തുടരാം. 
  • ഈ ക്രിയ ചെയ്യുന്നതിന് മുമ്പ് ഹൃദയം നിലച്ചു പോയി എന്ന് പ്രഥമശുശ്രൂഷകൻ പരിശോധിച്ച് പൂർണമായി ബോധ്യപ്പെടണം. പരിശീലനം ലഭിച്ചിട്ടുള്ളവർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളു.

Related Questions:

The heart of a healthy man beats normally per minute :
CPR-ന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നവയിൽ ഏതാണ് ?
പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് CPR (സി.പി.ആർ) കൊടുക്കുമ്പോഴുള്ള ചെസ്റ്റ് കംപ്രഷൻ വെന്ററിലേഷൻ അനുപാതം എത്രയാണ്?
ഹൃദയത്തിന്റെ താളം വിശകലനം ചെയ്യാനും ആവശ്യമെങ്കിൽ വൈദ്യുത ഷോക്ക് നൽകാനും കഴിയുന്ന സങ്കീർണ്ണമായ ഉപകരണം.
കാർഡിയോ പൾമണറി റസസിറ്റേഷൻ എന്ന പ്രഥമ ശുശ്രൂഷ നൽകുന്നത് താഴെ പറയുന്നതിൽ ഏതിന്?