Challenger App

No.1 PSC Learning App

1M+ Downloads
ലാമാർക്കിന്റെ അഭിപ്രായത്തിൽ ജീവികൾ ജീവിതകാലത്ത് ആർജ്ജിക്കുന്ന സ്വഭാവങ്ങളെ എന്തു വിളിക്കുന്നു?

Aജന്മസിദ്ധ സ്വഭാവങ്ങൾ

Bപാരമ്പര്യ സ്വഭാവങ്ങൾ

Cസ്വയാർജിത സ്വഭാവങ്ങൾ

Dപരിസ്ഥിതി സ്വഭാവങ്ങൾ

Answer:

C. സ്വയാർജിത സ്വഭാവങ്ങൾ

Read Explanation:

ലാമാർക്കിസം

  • ജീവികൾ ജീവിതകാലത്ത് ആർജിക്കുന്ന സ്വഭാവങ്ങളാണ് സ്വയാർജിതസ്വഭാവങ്ങൾ.
  • ഇത്തരം സ്വഭാവങ്ങൾ തലമുറകളിലൂടെ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്നാണ് ലാമാർക്ക് വിശദീകരിച്ചത്.
  • ലാമാർക്കിന്റെ അഭിപ്രായത്തിൽ ആദ്യകാലങ്ങളിൽ നീളം കുറഞ്ഞ കഴുത്തുള്ള ജിറാഫുകളാണുണ്ടായിരുന്നത്.
  • ഭക്ഷ്യ ദൗർലഭ്യം നേരിട്ടതോടെ അവ ക്രമേണ കഴുത്തുനീട്ടി ഉയരമുള്ള മരങ്ങളെ ആശ്രയിച്ചു.
  • അതിന്റെ ഫലമായി കഴുത്തിന് നീളം കൂടിയ ജിറാഫുകൾ തലമുറകളിലൂടെ രൂപപ്പെട്ടു
  • എന്നാൽ ഇത്തരം സ്വയാർജിതസ്വഭാവങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുകയില്ല എന്നതിനാൽ ഈ വിശദീകരണത്തെ ശാസ്ത്രലോകം അംഗീകരിച്ചില്ല

Related Questions:

മീഥേൻ അമോണിയ ഹെഡജൻ നീരാവി എന്നിവ ചേർന്ന ആദിമഭൗമാന്തരീക്ഷത്തെ പരീക്ഷണ സംവിധാനത്തിൽ കൃത്രിമമായി രൂപപ്പെടുത്തി പരീക്ഷണം നടത്തിയവരിൽ ഉൾപ്പെടുത്താത് ആര് ?
ആദിമഭൂമിയിലെ ജൈവകണികകൾ ഏതൊക്കെ ?
ഭൂമിയിൽ ജീവൻ്റെ ഉത്പത്തിക്ക് കാരണമായ ആദിമകോശം രൂപം കൊണ്ട് കാലഘട്ടം ഏത്?
പ്രകൃതിനിർധാരണ സിദ്ധാന്തം വിശദീകരിച്ചത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.വ്യതിയാനങ്ങളുടെ രൂപപ്പെടല്‍ വിശദീകരിക്കാൻ ചാൾസ് ഡാർവിന് സാധിച്ചില്ല.

2.വ്യതിയാനങ്ങള്‍ക്ക് കാരണമായ ഉല്‍പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചു.