Challenger App

No.1 PSC Learning App

1M+ Downloads
വൈലോപ്പിള്ളിക്കവിതകളുടെ സവിശേഷതയായി ലേഖകൻ എടുത്തു പറയുന്ന കാര്യമെന്ത് ?

തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് അതിനു താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉചിതമായ ഉത്തരം കണ്ടെത്തുക. (116 മുതൽ 120 വരെ) ഉപമ, ഉപക്ഷ തുടങ്ങിയ അലങ്കാരങ്ങൾ നമുക്ക് സുപരിചിതങ്ങളാണ്. അത്തരം നിരവധി അലങ്കാരങ്ങളുണ്ട്. അതിൽനിന്നെല്ലാം കവിതയും കാവ്യവിചാര വുമെല്ലാം പുരോഗമിച്ചു കഴിഞ്ഞു. "ബിംബം എന്നാണ് കാവ്യകല്പനയ്ക്ക് പറഞ്ഞുവരുന്ന പുതിയ പേര്. കണ്ടും കേട്ടും മണത്തും രുചിച്ചും തൊട്ടും അറിയുന്ന ലോകമാണ് നമ്മുടേത്. ഈ കാഴ്ചകളെയും കേൾവി കളെയും ഭാഷയിലൂടെ ആവിഷ്കരിക്കാനാണ് കവിയുടെ ശ്രമം. കവിമാത്രം കണ്ട കാഴ്ചകളാണ് കവിത. അയാൾ മാത്രം രുചിച്ചും മണത്തും തൊട്ടുമറിഞ്ഞ ലോകത്തിൽ വായനക്കാരെക്കൂടി പങ്കാളി കളാക്കുകയാണ് കവി, കവിതയിലൂടെ, ഒരു വർണ്ണ പുസ്തകം പോലെ, പല നിറങ്ങളും പല രൂപങ്ങളും ഉള്ള ചിത്രപുസ്തകം പോലെ ലോകം തുറന്നിരിക്കുകയാണ് കവിയുടെ മുന്നിൽ. അതിൽനിന്ന് അയാൾ തനിക്ക് പ്രിയമായവ ചിലതെടുത്ത് വായനക്കാരെ കാട്ടുന്നു. വാക്കുകൾ കൊണ്ടുള്ള പടം വരയാണത്. വാക്കുകൊണ്ടു വരച്ച പടമാണ് വാങ്മയചിത്രം അഥവാ ദൃശ്യബിംബം. ലോകം ചിത്രശാലമാത്രമല്ല, ഗന്ധ ശാലയും നാദശാലയും കൂടിയാണ്. ഗന്ധബിംബങ്ങളുടെ ഒരു സമൃദ്ധശേഖരം തന്നെയാണ് വൈലോപ്പിള്ളിക്കവിത. സ്പർശബിംബങ്ങളാണ് ഇനിയും മറ്റൊരിനം. സ്പർശബിംബങ്ങളുടെ മാരകമായ പ്രഹര ശേഷി അനുഭവിപ്പിച്ച കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ചൂടും തണുപ്പും സുഖവും ദുഃഖവും ക മധുരവുമെല്ലാം ചേരുന്നതാണ് അവയുടെ ലോകം. സ്പർശ - രസ ഗന്ധങ്ങൾ കവിയുടെ അനുഭവ ലോകത്തിന്റെ ഭാഗമാവുമ്പോഴും ദൃശ്യാനു ഭവങ്ങൾക്കാണിവിടെ മുൻതൂക്കം. കണ്ണിന്റെ കലയാണ് കവിത. ദൃശ്യബിംബങ്ങളാലല്ല, ദൃശ്യങ്ങളാലെഴുതപ്പെടുന്നതാണ് പുതിയ കവിത.

Aആധുനിക കവിതയുടെ മാതൃകയാണ്.

Bഗന്ധബിംബങ്ങളുടെ സമൃദ്ധ ശേഖരമാണ്

Cസ്പർശബിംബങ്ങളുടെ മാരകമായ പ്രഹരശേഷി അനുഭവിപ്പി ക്കുന്നതാണ്

Dദൃശ്യങ്ങളാൽ എഴുതപ്പെട്ടതാണ്.

Answer:

B. ഗന്ധബിംബങ്ങളുടെ സമൃദ്ധ ശേഖരമാണ്

Read Explanation:

വൈലോപ്പിള്ളിക്കവിതകളുടെ സവിശേഷതയായി "ഗന്ധബിംബങ്ങളുടെ സമൃദ്ധ ശേഖരമാണ്" എന്നത്, ഈ കവിതകളിൽ രചനയ്ക്കായി ഉപയോഗിക്കുന്ന സുഖപ്രദമായ സുഗന്ധങ്ങൾ, പ്രകൃതിദത്ത ഗന്ധങ്ങൾ, കാവ്യത്തിന്റെ ആഴം, ആസ്വാദ്യങ്ങൾ എന്നിവയുടെ സമുച്ചയം അടങ്ങിയിരിക്കുന്നു.

വൈലോപ്പിള്ളിക്കവിതകൾ മുഖ്യമായും രുചികൾ, സുഗന്ധങ്ങൾ, വികാരങ്ങൾ എന്നിവയെ അവലോകനം ചെയ്യുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഗന്ധബിംബങ്ങൾ അവിടെ ശാന്തതയും സൗന്ദര്യവും, ആനന്ദവും നൽകുന്ന ഒരു പ്രധാന ഘടകമായാണ് കാണപ്പെടുന്നത്.

അതുകൊണ്ട്, ഈ കവിതകളിൽ ഗന്ധബിംബങ്ങളുടെ സമൃദ്ധ ശേഖരം, അനുഭവങ്ങളും അവയുടെ പ്രത്യാശകളും പ്രദർശിപ്പിക്കുന്നുണ്ട്.


Related Questions:

ചെറുകഥാ സാഹിത്യത്തിന്റെ ഗതി തിരിച്ചുവിട്ട കൃതി ഏതാണ് ?
വള്ളത്തോൾ ദേശാഭിമാനമുണർത്തുന്ന കവിതകളെഴുതിയത് ഏതു കാലത്തായിരുന്നു ?
ലേഖകന്റെ അഭിപ്രായത്തിൽ ബ്രിട്ടീഷുകാരുടെ അധിനിവേശത്തിന്റെ ആയുധം എന്തായിരുന്നു ?
'ഖസാക്കിന്റെ ഇതിഹാസം' നോവലിന്റെ നാടകാവിഷ്കാരം സംവിധാനം ചെയ്തതാര് ?
ചുടലമുത്തു തകഴിയുടെ ഏത് നോവലിലെ കഥാപാത്രമാണ് ?