Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ലിത്തോസ്ഫിയറിൽ (ശിലാമണ്ഡലം) എന്താണ് ഉൾക്കൊള്ളുന്നത്?

Aഭൂവൽക്കം മാത്രം

Bഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും

Cമാന്റിലിന്റെ ഉപരിഭാഗം

Dമാന്റിലും കാമ്പിന്റെ ഉപരിഭാഗവും

Answer:

B. ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും

Read Explanation:

ശിലാമണ്ഡലം

  • ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭൂമിയുടെ  ഭാഗത്തെ ശിലാമണ്ഡലം അഥവാ ലിത്തോസ്ഫിയർ  (Lithosphere) എന്നു വിളിക്കുന്നു.
  • ശിലാമണ്ഡലം 10 മുതൽ 200 കിലോമീറ്റർവരെ വ്യത്യസ്‌ത കനത്തിൽ നിലകൊള്ളുന്നു. 
  • ഖരരൂപത്തിലാണ് ശിലാമണ്ഡലം നിലകൊള്ളുന്നത് 
  • ഇത് പ്രാഥമികമായി പാറകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്
  • സ്ഥലമണ്ഡലം എന്നുമറിയപ്പെടുന്നു 
  • ശിലാമണ്ഡലത്തിനു താഴെയായി ശിലാപദാർത്ഥങ്ങൾ ഉരുകി അർദ്ധദ്രവാവസ്ഥയിൽ സ്‌ഥിതി ചെയുന്ന ഭാഗത്തെ അസ്തനോസ്ഫിയർ(Asthenosphere) എന്ന് വിളിക്കുന്നു.

Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ പസഫിക് സമുദ്രവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?   

  1. ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം   
  2. 4280 മീറ്റർ ശരാശരി ആഴമുള്ള പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് 11034 മീറ്റർ താഴ്ച്ച ഉണ്ട്   
  3. പസഫിക് സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന പനാമ കനാൽ പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നു   
  4. അഗ്നിപർവ്വത സ്ഫോടനങ്ങളുടെയും ഭൂകമ്പങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായ റിങ് ഓഫ് ഫയർ എന്ന മേഖല സ്ഥിതി ചെയ്യുന്നത് പസഫിക് സമുദ്രത്തിലാണ്    
എന്താണ് കാർമാൻ രേഖ (Kármán Line) ?
ഭൂമധ്യരേഖയും ദക്ഷിണായന രേഖയും കടന്നു പോകുന്ന ഏക രാജ്യം ?
ഓറോജനിക് അപ് ലിഫ്റ്റ്മെന്റ് വഴി രൂപപ്പെട്ട ഒരു പർവ്വതനിര?
2023 ഓഗസ്റ്റിൽ ജപ്പാൻ ,ചൈന എന്നിവിടങ്ങളിൽ വീശി അടിച്ച ചുഴലിക്കാറ്റ് ഏത് ?