Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ അവകാശ നിയമം ലക്ഷ്യമാക്കുന്നത് :

A6-16 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം

B5-14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം

C5-16 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം

D6-14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം

Answer:

D. 6-14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം

Read Explanation:

വിദ്യാഭ്യാസ അവകാശനിയമം 2009

  • 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്‌ അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമാക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് ആവിഷ്ക്കരിച്ചനിയമമാണ് വിദ്യാഭ്യാസ അവകാശനിയമം.
  • 2009 ഓഗസ്റ്റ്‌ 4 നു ഇന്ത്യൻ പാർലമെൻറിൽ ഈ നിയമം പാസ്സാക്കുകയുണ്ടായി
  • ഇതിലേക്ക് ഇന്ത്യൻ ഭരണ ഘടനയിലേക്ക് ആർട്ടിക്കിൾ 21 എ ഉൾപ്പെടുത്തി
  • അത് പ്രകാരം 6-14 വയസ്സിനിടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാക്കി.
  • 2010 ഏപ്രിൽ ഒന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു. 

വിദ്യാഭ്യാസ അവകാശനിയമം 2009ൻറെ സവിശേഷതകൾ

  • ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ അയൽപക്ക സ്‌കൂളിൽ (neighborhood schools) വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാകും.
  • പഠനത്തിന്നാവശ്യമായ ചെലവ്‌ വഹിക്കാൻ കുട്ടി ബാധ്യസ്ഥനല്ല.
  • നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നത്‌ സർക്കാറുകൾ, തദ്ദേശസ്ഥാപനങ്ങൾ, സ്‌കൂൾ അധികൃതർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ ഉത്തരവാദിത്തവും ചുമതലയുമാണ്‌.
  • ആറ്‌ വയസ്സ്‌ കഴിഞ്ഞ കുട്ടി സ്‌കൂളിൽ പോകാത്ത അവസ്ഥയിലാണെങ്കിൽ  വയസ്സിന്‌ അനുയോജ്യമായ ക്ലാസിൽ അവനെ പ്രവേശിപ്പിക്കേണ്ടതാണ്‌.
  • പഠനനിലവാരം മെച്ചപ്പെടുത്താൻ കുട്ടിക്ക് പ്രത്യേക പരിശീലനം നൽകണം.
  • 14 വയസ്സ്‌ കഴിഞ്ഞാലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കുട്ടിക്ക് അവകാശമുണ്ടായിരിക്കും.
  • പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള സൗകര്യമില്ലാത്ത സ്‌കൂളിലാണ്‌ കുട്ടി പഠിക്കുന്നതെങ്കിൽ അവിടെ നിന്നും കുട്ടിക്ക്‌ മറ്റേതെങ്കിലും സ്‌കൂളിലേക്ക്‌ മാറ്റം ആവശ്യപ്പെടാം.

Related Questions:

Which of the following Act(s) provide(s) special privileges for children with special needs?
ഓർമ്മയുമായി ബന്ധപ്പെട്ട് സമഗ്ര പഠനം നടത്തിയ ജെ ബി വാട്ട്സന്റെ ശിഷ്യനായ വിദ്യാഭ്യാസ വിദഗ്ധൻ ആര് ?

ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക ?

  1. മനശാസ്ത്രം വ്യവഹാരങ്ങളുടെ പഠനമാണ് എന്ന് പറഞ്ഞത് ക്രോ ആൻഡ് ക്രോ
  2. മനുഷ്യ വ്യവഹാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ് മനശാസ്ത്രം എന്ന് പറഞ്ഞത് കാൻ്റ്
  3. "ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നെ അതിനു മനസ്സ് നഷ്ടമായി, പിന്നെ അതിന് ബോധം നഷ്ടപ്പെട്ടു, ഇപ്പോഴും അതിന് ഏതോ തരത്തിലുള്ള വ്യവഹാരം ഉണ്ട്" - ആർ. എസ്. വുഡ്സ് വർത്ത്
    അർത്ഥപൂർണ്ണമായ വാചിക പഠനത്തിൻ്റെ വക്താവ് :
    When we make use of many experiences and examples for arriving at a generalized principle or conclusion, it is known as: