Challenger App

No.1 PSC Learning App

1M+ Downloads
1936 ജൂലായ് 13-ന് നടന്ന ഏത് സംഭവമാണ്, സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് ഉത്തേജകമായി പ്രവർത്തിച്ചത്?

Aഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കൊലപാതകം

Bജോസ് കാൽവോ സോട്ടെലോയുടെ കൊലപാതകം

Cമാനുവൽ അസാനയുടെ രാജി

Dഇവയൊന്നുമല്ല

Answer:

B. ജോസ് കാൽവോ സോട്ടെലോയുടെ കൊലപാതകം

Read Explanation:

ജോസ് കാൽവോ സോട്ടെലോ 

  • ഒരു വലതുപക്ഷ സ്പാനിഷ് രാഷ്ട്രീയക്കാരനും, സ്പാനിഷ് റിപ്പബ്ലിക്കിനെതിരായ പ്രതിപക്ഷത്തിൻ്റെ പ്രമുഖ നേതാവുമായിരുന്നു.
  • സ്പെയ്നിലെ ഫാസിസ്റ്റ് ചിന്താധാരയുടെ മുഖ്യ വക്താക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം
  • 1936 ജൂലൈ 13-ന് സ്പാനിഷ് റിപ്പബ്ലിക്കൻ പോലീസിലെ അംഗങ്ങൾ അദ്ദേഹത്തെ വധിച്ചത് സ്പെയിനിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിപ്പിച്ചു.
  • സോട്ടെലോയുടെ കൊലപാതകം സോഷ്യലിസ്റ്റും റിപ്പബ്ലിക്കൻ സേനയിലെ അംഗവുമായ ലെഫ്റ്റനൻ്റ് ജോസ് കാസ്റ്റിലോയെ നേരത്തെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായിരുന്നു.
  • സോട്ടെലയുടെ കൊലപാതകത്തോടെ സ്പാനിഷ് സമൂഹം കൂടുതൽ ധ്രുവീകരിക്കപ്പെട്ടു 
  • ഇങ്ങനെ ആത്യന്തികമായി സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് സോട്ടെലയുടെ കൊലപാതകം കാരണമായി .

Related Questions:

അമേരിക്ക ജപ്പാനിൽ ആറ്റംബോംബ് വർഷിച്ചതുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. തെറ്റായ പ്രസ്താവന/കൾ കണ്ടെത്തുക:

  1. ജപ്പാനിൽ ആറ്റംബോംബ് വർഷിക്കാൻ അമേരിക്കൻ സൈന്യത്തിന് നിർദ്ദേശം നൽകിയ അമേരിക്കൻ പ്രസിഡൻറ്റ് ഹാരി എസ് ട്രൂമാൻ ആയിരുന്നു
  2. നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനം കേണൽ പോൾ ടിബറ്റ്‌സ് പൈലറ്റ് ചെയ്ത "എനോല ഗേ" എന്ന് പേരുള്ള B-29 ബോംബർ ആയിരുന്നു.
  3. ഹിരോഷിമയിൽ വർഷിക്കപ്പെട്ട "ലിറ്റിൽ ബോയ്" ഏകദേശം 3 മീറ്റർ നീളവും 4,400 കിലോഗ്രാം ഭാരവുമുള്ള അണുബോംബ് ആയിരുന്നു 

    ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

    1. രണ്ടാം ലോക യുദ്ധത്തിൽ അവസാനമായി കീഴടങ്ങിയ രാജ്യം ജപ്പാനാണ്
    2. ജർമനിയായിരുന്നു രണ്ടാം ലോക യുദ്ധത്തിൽ ആദ്യമായി കീഴടങ്ങിയ രാജ്യം
    3. ജർമ്മൻ സായുധ സേന 1945 മെയ് 8-നാണ് സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങിയത്
      രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ആസന്ന കാരണമായി മാറിയ സംഭവമേത്?
      ഹിറ്റ്ലറുടെ രഹസ്യ പോലീസിനെ ഭയന്നോളിച്ച പെൺകുട്ടി താഴെപ്പറയുന്നവരിൽ ആരാണ് ?
      ഓപ്പറേഷൻ ബാർബറോസ നടന്ന വർഷം?