Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ആസന്ന കാരണമായി മാറിയ സംഭവമേത്?

Aഫ്രാൻസിലെ ജർമ്മനിയുടെ അധിനിവേശം

Bപോളണ്ടിലെ ജർമ്മനിയുടെ അധിനിവേശം

Cഎത്യോപ്യയിൽ ഇറ്റലിയുടെ അധിനിവേശം

Dപേൾ ഹാർബറിൽ നടന്ന ജപ്പാൻ്റെ ആക്രമണം

Answer:

B. പോളണ്ടിലെ ജർമ്മനിയുടെ അധിനിവേശം

Read Explanation:

ജർമ്മനിയുടെ പോളണ്ട് ആക്രമണം 

  • 1939 സെപ്തംബർ 1 ന്, അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസി ജർമ്മനി പോളണ്ടിൽ അധിനിവേശം ആരംഭിച്ചു.
  • പോളണ്ടിൻ്റെ അധിനിവേശം വെർസൈൽസ് ഉടമ്പടി, കെല്ലോഗ്-ബ്രിയാൻഡ് ഉടമ്പടി, പോളണ്ടിൻ്റെ പരമാധികാരം സംബന്ധിച്ച് ജർമ്മനി നൽകിയ വിവിധ ഉറപ്പുകൾ എന്നിവയുടെയെല്ലാം നേരിട്ടുള്ള  ലംഘനമായിരുന്നു 
  • ആക്രമണത്തെത്തുടർന്ന്, പോളണ്ടിന് പിന്തുണ വാഗ്ദാനം ചെയ്ത ഇംഗ്ലണ്ടും ഫ്രാൻസും 1939 സെപ്റ്റംബർ 3-ന് ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • ജർമ്മനിക്കെതിരെ ഇംഗ്ലണ്ടും ഫ്രാൻസും നടത്തിയ യുദ്ധ പ്രഖ്യാപനം ഒരു പ്രാദേശിക സംഘർഷം ആഗോള യുദ്ധത്തിലേക്ക് മാറുന്നതിന്റെ ആരംഭമായിരുന്ന .
  • 1939 സെപ്റ്റംബർ 17 ന്, സോവിയറ്റ് യൂണിയൻ ,ജർമ്മനിയുമായി ഉണ്ടാക്കിയിരുന്ന  മൊളോടോവ്-റിബൻട്രോപ്പ് ഉടമ്പടിയുടെ ധാരണയിൽ  പോളണ്ടിനെ കിഴക്ക് നിന്ന് ആക്രമിച്ചു 
  • ആത്യന്തികമായി ഈ ആക്രമണങ്ങൾ രണ്ടാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചു 

Related Questions:

During World War II, the Battles of Kohima and Imphal were fought in the year _____.
Which of the following were the main members of the Axis Powers?
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി നടത്തിയ ഓപ്പറേഷൻ ബാർബറോസയുടെ ലക്ഷ്യം എന്തായിരുന്നു?
അധികാരം പിടിച്ചെടുക്കുന്നതിനായി മുസ്സോളിനി റോമിലേക്ക് മാർച്ച് (March on Rome) സംഘടിപ്പിച്ച വർഷം?
"അവർ ആദ്യം വന്നത് സോഷ്യലിസ്റ്റുകളെ തേടിയായിരുന്നു" എന്നാരംഭിക്കുന്ന പ്രശസ്തമായ വാക്കുകൾ ആരുടേതാണ്?