Challenger App

No.1 PSC Learning App

1M+ Downloads

ഏതെല്ലാം ധർമ്മങ്ങളെ കുറിച്ചാണ് മനശാസ്ത്രം പഠിപ്പിക്കേണ്ടത് എന്നാണ് ധർമ്മവാദികൾ പറയുന്നത് ?

  1. ഓർമ്മ
  2. പ്രശ്നാപഗ്രഥനം
  3. പഠനം

    Aiii മാത്രം

    Bii, iii എന്നിവ

    Cഇവയെല്ലാം

    Di മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ധർമ്മവാദം (Functionalism)

    • വില്യം ജെയിംസ് (William James) ആണ് ധർമ്മവാദത്തിന്റെ പ്രധാന വക്താവ് (ധർമ്മവാദത്തിന്റെ ഉദ്ഘാടകൻ).
    • വില്യം ജെയിംസിന്റെ പ്രധാന ഗ്രന്ഥമാണ് PRINCIPLES OF PSYCHOLOGY
    • മനുഷ്യ മനസ്സിന്റെ ധർമ്മങ്ങളെ കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം എന്നഭിപ്രായപ്പെട്ട ചിന്താധാരയാണ് ധർമ്മവാദം.
    • പരിസരവുമായി ഇണങ്ങി പോകാൻ മനസ്സിനെയും അതുവഴി ജീവിയേയും സഹായിക്കുന്നത് മനസ്സിൻറെ ധർമ്മമാണ്. 
    • പഠനം, ഓർമ്മ, പ്രശ്നാപഗ്രഥനം എന്നീ ധർമ്മങ്ങളെ കുറിച്ചായിരിക്കണം മനശാസ്ത്രം പഠിപ്പിക്കേണ്ടത് എന്ന് ധർമ്മവാദികൾ പറയുന്നു.
    • ധർമ്മവാദത്തിന്റെ പ്രധാനപ്പെട്ട വക്താക്കൾ :-
      • HARVEY CARR
      • JOHN DEWEY
      • JAMES ROWLAND ANGELL
      • STANLEY HALL

    Related Questions:

    പുതിയ അറിവുകളുമായി വ്യക്തി ആർജിക്കുന്ന സമായോജനം വഴിയാണ് വൈജ്ഞാനിക വികസനത്തിന് 4 ഘട്ടങ്ങളുടെ ക്രമാനുഗതമായ പുരോഗതി സംഭവിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടതാര് ?
    ക്ലാസിൽ ഗണിതം പഠിപ്പിക്കുന്ന അസി ടീച്ചർ. കുട്ടികളോട് ഒരേപോലുള്ള 4 വസ്തുക്കളും 3 വസ്തുക്കളും ചേർത്തുവച്ച് ആകെ എത്ര വസ്തുക്കളുണ്ടെന്ന് കണ്ടെത്താൻ പറഞ്ഞു. തുടർന്ന് 4 വസ്തുക്കളും 3 വസ്തുക്കളും വച്ച് ആകെ വസ്തുക്കൾ രൂപപ്പെടുത്തിയിരിക്കുന്ന ചിത്രം കണ്ടെത്താൻ പറഞ്ഞു പിന്നീട് ഇതിനെ ഗണിതപരമായി അക്കങ്ങൾ ഉപയോഗിച്ച് സൂചിപ്പിക്കാൻ പറഞ്ഞു. ഇപ്രകാരം പഠനത്തിലൂടെ ആശയ സ്വാംശീകരണം സാധ്യമാക്കുന്ന രീതി മുന്നോട്ട് വച്ചത് ആര് ?
    ആശയ സമ്പാദന മാതൃകയുടെ വക്താവ്?
    In Gagné’s hierarchy, recognizing the similarities between different shapes to classify them as "circles" is an example of:
    Which stage focuses on the conflict "Intimacy vs. Isolation"?