App Logo

No.1 PSC Learning App

1M+ Downloads
ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :

Aകാർബൺ മോണോക്‌സൈഡ്

Bകാർബൺ ഡൈ ഓക്‌സൈഡ്

Cവാട്ടർ ഗ്യാസ്

Dഇതൊന്നുമല്ല

Answer:

B. കാർബൺ ഡൈ ഓക്‌സൈഡ്

Read Explanation:

കാർബൺ ഡൈ ഓക്‌സൈഡ്

  • കാർബണും കാർബണിക സംയുക്തങ്ങളും വായുവിൽ കത്തുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്ന വാതകം 
  • തെളിഞ്ഞ ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം
  • നിറവും ഗന്ധവും ഇല്ലാത്ത വാതകം 
  • കാർബണോ ,കാർബൺ അടങ്ങിയ ഇന്ധനങ്ങളോ വായുവിൽ പൂർണ്ണജ്വലനം നടത്തി കാർബൺ ഡൈ ഓക്‌സൈഡ് നിർമ്മിക്കാം 
  • സോഡാവാട്ടർ ,സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ സംയുക്തം 
  • യൂറിയ പോലുള്ള രാസവളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കാർബൺ സംയുക്തം 
  • അഗ്നിശമനികളിൽ ഉപയോഗിക്കുന്ന കാർബൺ സംയുക്തം 
  • കൃത്രിമ ശ്വാസോച്ഛാസത്തിന് ഉപയോഗിക്കുന്ന കാർബൊജനിൽ ഓക്സിജനോടൊപ്പം ഉപയോഗിക്കുന്ന കാർബൺ സംയുക്തം 
  • കാർബൺ ഡൈ ഓക്‌സൈഡിന്റെ ഖര രൂപം - ഡ്രൈ ഐസ് 

Related Questions:

വജ്രം വൈദ്യുതി ഒട്ടും തന്നെ കടത്തിവിടുന്നില്ല .
നൈട്രജന്റെ സാന്നിധ്യം വജ്രത്തിനു ഏതു നിറം നൽകുന്നു ?
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് വർധിക്കുന്നത് മൂലം അന്തരീക്ഷ താപനില ഉയരുന്ന പ്രതിഭാസം എന്താണ് ?
എഴുതാൻ കഴിയുന്ന എന്നർത്ഥം ഉള്ള ' Graphien' എന്ന വാക്കിൽ നിന്നുമാണ് ഗ്രഫൈറ്റിനു ഈ പേര് ലഭിച്ചത്.ഈ വാക്ക് ഏതു ഭാഷയിൽ നിന്നുമാണ് എടുത്തിട്ടുള്ളത് ?
കൽക്കരി, മരക്കരി തുടങ്ങിയ ക്രിസ്റ്റൽ ആകൃതി ഇല്ലാത്ത കാർബൺ രൂപാന്തരങ്ങളെ പൊതുവായി _____ എന്ന് വിളിക്കുന്നു .