App Logo

No.1 PSC Learning App

1M+ Downloads
ക്രമഭംഗത്തിൽ കോശവിഭജനത്തിന് ശേഷം പുത്രികാ കോശങ്ങൾക്ക് എന്ത് സംഭവിക്കുന്നു?

Aപുത്രികാ കോശങ്ങളുടെ വളർച്ച അവസാനിക്കുന്നു

Bപുത്രികാ കോശങ്ങൾ വളരുകയും വീണ്ടും വിഭജിക്കുകയും ചെയ്യുന്നു

Cപുത്രികാ കോശങ്ങൾ നശിക്കുന്നു

Dപുത്രികാ കോശങ്ങൾ പേശി കോശങ്ങളായി മാറുന്നു

Answer:

B. പുത്രികാ കോശങ്ങൾ വളരുകയും വീണ്ടും വിഭജിക്കുകയും ചെയ്യുന്നു

Read Explanation:

  • കോശവിഭജന ഫലമായി ഉണ്ടാകുന്ന പുത്രികാ കോശങ്ങൾ വളർന്ന് വീണ്ടും വിഭജനത്തിന് വിധേയമാകുന്നു.
  • ഓരോ തവണ വിഭജിക്കുമ്പോഴും ജനിതകവസ്തു ഇരട്ടിച്ചശേഷമാണ് കോശം വിഭജിക്കുന്നത്.
  • അതിനാൽ എത്ര തവണ കോശ വിഭജനം നടന്നാലും  കോശത്തിലെ ക്രോമോസോം സംഖ്യക്ക്  മാറ്റം വരുന്നില്ല.ഇതാണ് ക്രമഭംഗത്തിന്റെ പ്രത്യേകത.  
  • ക്രമഭംഗം ഒരു നിയന്ത്രിത പ്രവർത്തനമാണ്.
  • ഈ നിയന്ത്രണത്തിന് തകരാറുകൾ സംഭവിക്കുന്നതുമൂലം കോശം അനിയന്ത്രിതമായി വിഭജിച്ച് ക്രമരഹിതമായി പെരുകുന്നു.
  • ഈ അവസ്ഥയാണ് കാൻസറിലേക്ക് നയിക്കുന്നത്.
  • കലകളുടെ കേടുപാടുകൾ പരിഹരിക്കുന്നതും ശരീരവളർച്ച സാധ്യമാകുന്നതും ക്രമഭംഗത്തിലൂടെ  ആണ്.

Related Questions:

ക്രൊമാറ്റിൻ ജാലിക തടിച്ചു കുറുകി ക്രോമസോമുകളാകുന്നത് കാരിയോകൈനസിസിന്റെ ഏത് ഘട്ടത്തിലാണ്?
ഊനഭംഗം I ൽ എത്ര പുത്രികാ കോശങ്ങളാണ് ഉണ്ടാകുന്നത്?

മെരിസ്റ്റമിക കലകളിൽ നിന്ന് രൂപംകൊള്ളുന്ന വിവിധയിനം സസ്യകലകളിൽപ്പെടുന്നത് ഏതെല്ലാമാണ്?

  1. പാരൻകൈമ
  2. കോളൻകൈമ 
  3. സൈലം

    ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. കോശവിഭജന ഫലമായി ഉണ്ടാകുന്ന പുത്രികാ കോശങ്ങൾ വളർന്ന് വീണ്ടും വിഭജനത്തിന് വിധേയമാകുന്നു.
    2. ഓരോ തവണ വിഭജിക്കുമ്പോഴും ജനിതകവസ്തു ഇരട്ടിച്ചശേഷമാണ് കോശം വിഭജിക്കുന്നത്.
    3. എത്ര തവണ കോശ വിഭജനം നടന്നാലും  കോശത്തിലെ ക്രോമോസോം സംഖ്യക്ക്  മാറ്റം വരുന്നില്ല
      ഒരു കോശം പൂർണ്ണ വളർച്ച എത്തിയ കോശമായി മാറുന്ന ഘട്ടം ?