പൈറോമീറ്റർ: നേരിട്ട് സ്പർശിക്കാതെ തന്നെ ദൂരെയുള്ള വസ്തുക്കളുടെ ഉയർന്ന താപനില അളക്കാൻ ഇത് ഉപയോഗിക്കുന്നു.
പ്ലാറ്റിനം പ്രതിരോധ തെർമോമീറ്റർ (Platinum resistance thermometer): സാധാരണയായി −200∘C മുതൽ 600∘C വരെയുള്ള താപനില കൃത്യമായി അളക്കാൻ ഉപയോഗിക്കുന്നു.
ഗ്യാസ് തെർമോമീറ്റർ (Gas thermometer): സ്ഥിരമായ വ്യാപ്തത്തിലോ മർദ്ദത്തിലോ വാതകങ്ങളുടെ സ്വഭാവം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവ പ്രധാനമായും ലബോറട്ടറികളിൽ കാലിബ്രേഷനായി ഉപയോഗിക്കുന്നു.
നീരാവി മർദ്ദ തെർമോമീറ്റർ (Vapour pressure thermometer): ബാഷ്പശീലമുള്ള ദ്രാവകങ്ങളുടെ നീരാവി മർദ്ദ വ്യതിയാനം അളന്ന് താപനില കണക്കാക്കാൻ ഉപയോഗിക്കുന്നു