Challenger App

No.1 PSC Learning App

1M+ Downloads
ഉൾക്കൊള്ളൽ വിദ്യാഭ്യാസത്തിൻറെ പ്രത്യേകത ?

Aഅത് പ്രത്യേക പരിഗണനയുള്ള കുട്ടികളെയും സാധാരണ കുട്ടികളെപോലെ കരുതുന്നു

Bഅത് വൈവിധ്യമുള്ള പഠന സാഹചര്യമൊരുക്കുന്നു

Cഅത് വ്യക്തിവ്യത്യാസം പരിഗണിക്കുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഉൾച്ചേർന്ന വിദ്യാഭ്യാസം (Inclusive Education) 

  • ജാതി-മത-വർഗ-സാംസ്കാരിക-സാമ്പത്തിക - സാമൂഹിക ഭേദമെന്യേ യാതൊരു വിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാരാ വിദ്യാഭ്യാസം പൂർണ തോതിൽ തന്നെ പൊതു വിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990
  • ഭിന്നശേഷിക്കാരായവരെ സംബന്ധിച്ച് പ്രത്യയ ശാസ്ത്രപരമായ ഒരു പരിവർത്തനമാണ് "ഉൾച്ചേർന്ന വിദ്യാഭ്യാസം" .
  • UNICEF ന്റെ 2003-ലെ കണക്കനുസരിച്ച് മിതമായ മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളിൽ 70% വരെയുള്ളവരെ പൊതു വിദ്യാലയങ്ങളിൽ ചേർത്ത് പഠിപ്പിക്കാനാവും. 
  • എന്നാൽ തീവ്രമായ പ്രശ്നമുള്ളവർക്ക് സവിശേഷ സ്കൂളുകളാണ് അഭികാമ്യം.

ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ മികവുകൾ 

  • എല്ലാവിധ വിവേചനങ്ങളും ഇല്ലാതാകുന്നു.
  • സാമൂഹികവൽക്കരണം സാധ്യമാകുന്നു.
  • ഭിന്നശേഷിക്കാരായ കുട്ടികളുടെ പെരുമാറ്റത്തിൽ അഭിലഷണീയമായ മാറ്റങ്ങൾ ഉണ്ടാകുന്നു.
  • വിവിധ വിഷയങ്ങളുടെ പഠനം അവന്റെ പരിമിതികൾ കണക്കിലെടുത്തുകൊണ്ടു തന്നെ സൗഹാർദ്ദപരമാകുന്നു.
  • ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നത് ഭിന്നശേഷിക്കാരനും അനുഭവവേദ്യമാകുന്നു.
  • സ്കൂൾ തലത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവാൻ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
  • സ്കൂൾ പ്രവർത്തനങ്ങളിൽ സാമൂഹിക ഇടപെടൽ പരസ്പര പൂരകമായി നടക്കുന്നതിനാൽ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേഗത കൂടുന്നു.
  • പഠനത്തിലും ജീവിത വിജയം നേടുന്നതിലും ഭിന്നശേഷിക്കാരായ കുട്ടികളിൽ ആത്മവിശ്വാസം വർധിക്കുന്നു. 

 


Related Questions:

Which is the pedagogical movement that values experience over learning facts at the expense of understanding what is being taught?
Gestalt psychology originated in which country?
Which of the following is an example of a positive stroke to children?
IGNOU -യുടെ ആസ്ഥാനം എവിടെയാണ്?
കുട്ടികളുടെ വായനാഭിരുചി പ്രോത്സാഹിപ്പിക്കാനും അവരിൽ വായനാശീലം വളർത്തിയെടുക്കുവാനും അധ്യാപകനെന്ന നിലയിൽ താങ്കൾ രക്ഷിതാക്കൾക്ക് നൽകുന്ന ഉപദേശം എന്തായിരിക്കും ?