App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിൽ പഠനത്തെ ബാധിക്കുന്ന തരത്തിൽ മാനസിക പ്രശ്നങ്ങൾ ഒരു കുട്ടി നേരിടുന്നതായി കണ്ടാൽ അധ്യാപകൻ ഏറ്റെടുക്കാവുന്ന ഒരു പരിഹാര മാർഗമാണ് ?

Aസാമൂഹ്യാലേഖം (Sociogram)

Bകേസ് സ്റ്റഡി

Cസാമൂഹ്യമാനകം (Socio-matrix)

Dസാമൂഹ്യമിതി

Answer:

B. കേസ് സ്റ്റഡി

Read Explanation:

കേസ് സ്റ്റഡി  ( Case Study )

  • ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ സംബന്ധിച്ചു ലഭ്യമായ സ്രോതസ്സുകളിൽ നിന്ന് വിവിധ രീതിയിൽ വിവരങ്ങൾ ശേഖരിച്ചു സമഗ്രമായി പഠിക്കുന്ന രീതിയാണിത്
  • മനശ്ശാസ്ത്രത്തിൽ ഒട്ടുമിക്ക ശാഖകളിലും case study പ്രയോജനപ്പെടുത്തുന്നുണ്ട്
  • Clinical psychology , വിദ്യാഭ്യാസ മനശ്ശാസ്ത്രം ,വൈജ്ഞാനിക മനശ്ശാസ്ത്രം ,തൊഴിൽ മനശ്ശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം case study ഫലപ്രദമായി ഉപയോഗിക്കാറുണ്ട് . ഒരു പ്രത്യേക കേസിന്റെ ആഴത്തിലുള്ള പഠനത്തിനാണ് ഇവിടെ ഊന്നൽ നൽകുന്നത്.
  • case study ക്കായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി / group / സ്ഥാപനം അതിസൂഷ്മമായി അപഗ്രഥിക്കപ്പെടുന്നു
  • ഒട്ടേറെ പഠന രീതികളെ പ്രയോജനപ്പെടുത്തുന്ന case study യ്ക്ക് ഹോളിസ്റ്റിക്ക് സമീപനമാണുള്ളത്
  • ശരിയായ പ്രശ്നവിശകലത്തിൽ നിന്ന് പ്രശ്നപരിഹാരത്തിലേയ്ക്ക് എത്താൻ കഴിയുമെന്നത് ഇതിന്റെ മേന്മയാണ്
  • കേസ് തെരഞ്ഞെടുക്കൽ, പാരികല്പന രൂപീകരിക്കൽ  സ്ഥിതിവിവരശേഖരണം, സമന്വയിപ്പിക്കൽ (synthesis) പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കൽ, റിപ്പോർട്ട് തയ്യാറാക്കൽ , ഒട്ടേറെ ശാസ്ത്രീയ ഘട്ടങ്ങൾ ഇതിനുണ്ട്

Related Questions:

സ്വന്തം കുറ്റം അന്യരിൽ ആരോപിക്കുന്ന സമായോജന തന്ത്രം ഏത്?
സഞ്ചിതരേഖ താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു?
ബ്രെയിൻസ്റ്റോമിംഗ്ന് കൂടുതൽ ഫലപ്രദമാകുന്നത് ഏത് തരം ഗ്രൂപ്പിലാണ് ?
കുട്ടികളിലുണ്ടാകുന്ന അവിചാരിതമായ പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നതിന് ഉപകരിക്കുന്ന രീതി :
താഴെ കൊടുത്തവയിൽ തെറ്റായ ജോഡി തെരഞ്ഞെടുക്കുക :