Challenger App

No.1 PSC Learning App

1M+ Downloads
" ആശയങ്ങൾ സ്വായത്തമാക്കലാണ് പഠനം. പഠനത്തിൻറെ അടിസ്ഥാനം ആശയരൂപീകരണമാണ്. പഠനം ഒരു സാമൂഹ്യ പ്രക്രിയയാണ് " - എന്നീ ആശയങ്ങൾ മുന്നോട്ടുവച്ച മനഃശാസ്ത്രജ്ഞൻ ആരാണ് ?

Aജീൻ പിയാഷെ

Bലീവ് വൈഗോട്സ്കി

Cനോം ചോംസ്‌കി

Dജെറോം എസ് . ബ്രൂണർ

Answer:

D. ജെറോം എസ് . ബ്രൂണർ

Read Explanation:

  • വൈജ്ഞാനിക വികസനത്തിൻറെ ഏറ്റവും ശക്തനായിരുന്ന വക്താവായിരുന്നു  ജെറോം എസ് . ബ്രൂണർ.
  • ആശയാധാന മാതൃക ( Concept Attainment Model ) ആവിഷ്‌കരിച്ചത് ജെറോം എസ് . ബ്രൂണർ ആണ്.
  • ജെറോം എസ് . ബ്രൂണർ വിദ്യാഭ്യാസ സിദ്ധാന്തരംഗത്ത് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ആശയാധാന മാതൃക.
    • ആശയങ്ങളുടെ അർത്ഥവും സ്വഭാവവും സംബന്ധിച്ചും അവയുടെ ആർജ്ജനം സംബന്ധിച്ചും ആഴത്തിലുള്ള പഠനമാണ് ആശയാധാന മാതൃക.
  • ആശയങ്ങളുടെ അർത്ഥപൂർണ്ണമായ സാംശീകരണം കണ്ടെത്തൽ പഠനത്തിനും , പഠിക്കാൻ പടിപ്പിക്കലിനും ആവശ്യമാണെന്ന്  ബ്രൂണർ കരുതി.
  • ആശയ പഠനങ്ങൾക്ക് അവലംബിക്കുന്ന തന്ത്രങ്ങളെ അടിസ്ഥനമാക്കി ബോധന മാതൃകകൾക്ക് ( Models of Teaching ) അദ്ധേഹം രൂപം നൽകി.
  • ബ്രൂണറുടെ അഭിപ്രായത്തിൽ രണ്ട് ചിന്തന പ്രക്രിയകളാണ് ആശയ പഠനത്തിന് ഉപയോഗിക്കുന്നത്.
      1. തിരഞ്ഞെടുപ്പ് ( Selection )
      2. സ്വീകരണം ( Reception )
  • തിരഞ്ഞെടുപ്പ് , സ്വീകരണം ഈ രണ്ട് തന്ത്രങ്ങളും സമന്വയിപ്പിച്ചാണ്  ആശയാധാന മാതൃക എന്ന തന്ത്രം ബ്രൂണർ രൂപീകരിച്ചത്.

 


Related Questions:

In Psychology, 'Projection' refers to a:
നിശ്ചിത വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായ ക്രിയാ മാർഗ്ഗങ്ങളിലൂടെ ഉത്തരം കണ്ടെത്തുന്ന രീതിയാണ്
അക്കാദമിക് വിഷയങ്ങളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥി തന്റെ ആത്മാഭിമാനം കായിക പ്രവർത്തനത്തിലൂടെ വീണ്ടെടുക്കുന്നത് ഏതു തരം പ്രതിരോധ തന്ത്രമാണ്?
ഏറ്റവും ദൃഢബന്ധമുള്ളത് താഴെപ്പറയുന്നവയിൽ ഏതാണ് ?
ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?