App Logo

No.1 PSC Learning App

1M+ Downloads
ഡി.ആർ.ഡി.ഒ സ്ഥാപക ദിനമായി ആചരിക്കുന്നതെന്ന് ?

Aജനുവരി 14

Bജനുവരി 1

Cമാർച്ച് 21

Dമാർച്ച് 14

Answer:

B. ജനുവരി 1

Read Explanation:

ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO).

  • ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികാസത്തിന്റെ ചുമതലയുള്ള ഗവേഷണസ്ഥാപനം
  • ആസ്ഥാനം : ന്യൂഡൽഹി
  • സ്ഥാപിതമായ വർഷം : 1958
  • ആപ്തവാക്യം - 'കരുത്തിന്റെ ഉത്ഭവം അറിവിൽ'.

  • ചുവടെ നൽകിയിരിക്കുന്ന സ്ഥാപനങ്ങളെ ലയിപ്പിച്ചു കൊണ്ടാണ് 1958ൽ ഡി ആർ ഡി ഓ സ്ഥാപിതമായത്:
    • ടെക്നിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്
    • ഡയറക്റ്ററേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്മെന്റ് ആൻഡ് പ്രൊഡക്ഷൻ
    • ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ

  • ഡിആർഡിഒ-യുടെ ഭരണപരമായ മേൽനോട്ട നിയന്ത്രണ ചുമതല കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിക്ഷിപ്തമാണ്.
  • പ്രതിരോധമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവാണ് ഇതിന്റെ തലവൻ. 
  • ഇന്ത്യയുടെ പ്രതിരോധരംഗത്തേക്കാവശ്യമായ ഉപകരണങ്ങളുടെ ഗവേഷണവും വികസനവുമാണ് ലക്ഷ്യം.
  • നിലവിൽ രാജ്യത്തുടങ്ങിയകളുമായി 52 പരീക്ഷണശാലകൾ DRDOക്ക് ഉണ്ട്.

DRDOയുടെ ചുമതലകൾ:

  • പ്രതിരോധ സേവനങ്ങൾക്കായി അത്യാധുനിക സെൻസറുകൾ, ആയുധ സംവിധാനങ്ങൾ, പ്ലാറ്റ്‌ഫോമുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ഉൽപ്പാദനത്തിലേക്ക് നയിക്കുകയും ചെയ്യുക.

  • ആക്രമണങ്ങളെ നേരിടാൻ സൈന്യത്തിനെ സാങ്കേതികമായി സജ്ജരാക്കുകയും സൈനികരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ നിർമ്മാണവും.

  • സാങ്കേതികവിദ്യയിലൂടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും, ശക്തമായ തദ്ദേശീയ സാങ്കേതിക അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്യുക.

Related Questions:

ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടത്തിയതിൻ്റെ 50-ാം വാർഷികം ആചരിച്ചത് എന്ന് ?
Whose birthday is celebrated as 'Jan Jatiya Gaurav Divas'?
ഡിജിറ്റൽ ഇന്ത്യ പദ്ധതി നിലവിൽ വന്നത് എന്ന് ?
Every year, which day is observed as the 'Minorities Rights Day' to uphold the right to freedom and equal opportunities for the ethnic minorities in India and create awareness about the respect and dignity of the minorities?
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായ ജൂൺ 29 ആരുടെ ജന്മദിനമാണ്