Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ലോക യുദ്ധവുമായി ബന്ധപ്പെട്ട് 'യൂറോപ്പിലെ വിജയ ദിനം' (Victory in Europe) ആഘോഷിക്കുന്നത് എന്നാണ്?

Aമെയ് 8, 1944

Bമെയ് 8, 1945

Cമെയ് 7, 1944

Dമെയ് 7, 1945

Answer:

B. മെയ് 8, 1945

Read Explanation:

ജർമ്മനിയുടെ കീഴടങ്ങൽ  

  • 1945 മെയ് 2 ന് സോവിയറ്റ് സൈന്യം ജർമ്മൻ  തലസ്ഥാനമായ ബെർലിനിൽ പ്രവേശിച്ചു
  • 1945 മെയ് 7 ന്, സോവിയറ്റ് സൈന്യം നഗരം വളഞ്ഞപ്പോൾ നാസി ജർമ്മനിയുടെ നേതാവ് അഡോൾഫ് ഹിറ്റ്‌ലർ ബെർലിനിലെ തൻ്റെ ബങ്കറിൽ ആത്മഹത്യ ചെയ്തു.
  • ഇതോടെ , ജർമ്മൻ സായുധ സേന 1945 മെയ് 8-ന് സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങി.
  • ഇതോടെ യൂറോപ്പിലെ യുദ്ധം ഔപചാരികമായി അവസാനിച്ചു .
  • ഈ ദിവസം യൂറോപ്പിലെ വിജയ ദിനമായി (Victory in Europe)(VE)) ആഘോഷിക്കുന്നു.

Related Questions:

അഡോൾഫ് ഹിറ്റ്ലറിന്റെ ആദ്യകാല രാഷ്ട്രീയ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കൂക:

  1. 1923 ൽ ഹിറ്റ്ലർ ജർമ്മനിയുടെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു ശ്രമം നടത്തി പരാജയെപ്പെടുകയും,തടവിലാവുകയും ചെയ്തു .
  2. തടവറയിൽ വച്ചാണ് ഹിറ്റ്ലർ ആത്മകഥ രചിച്ചത്
  3. 1930 ജനുവരി 30-ന് ജർമ്മൻ പ്രസിഡൻ്റ് പോൾ വോൺ ഹിൻഡൻബർഗ് ഹിറ്റ്‌ലറെ ജർമ്മനിയുടെ ചാൻസലറായി നിയമിച്ചു.

    മ്യൂണിക്ക് ഉടമ്പടിയുമായി ബന്ധപ്പെട്ട കൃത്യമായ പ്രസ്താവനകൾ ഏതെല്ലാമാണ്?

    1. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം രൂപീകൃതമായ സ്വതന്ത്ര രാജ്യമായ ചെക്കോസ്ലോവാക്യയുടെ ജർമ്മൻ ഭൂരിപക്ഷ പ്രദേശമായിരുന്നു സുഡെറ്റെൻലാൻഡ്.
    2. ഹിറ്റ്‌ലർ സുഡെറ്റൻലാൻഡ് പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ബ്രിട്ടനും ഫ്രാൻസും ചെക്കോസ്ലോവാക്യയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
    3. 1938 സെപ്റ്റംബറിലെ മ്യൂണിക്ക് ഉടമ്പടി പ്രകാരം സുഡെറ്റെൻലാൻഡിൽ ജർമ്മനിക്ക് യാതൊരു അവകാശങ്ങളും ഇല്ലാതെയായി
    4. മ്യൂണിക്ക് ഉടമ്പടിക്ക് ആറുമാസത്തിനുശേഷം, ജർമ്മനി ചെക്കോസ്ലോവാക്യയെ ആക്രമിച്ച് പൂർണ്ണമായും കീഴടക്കി
      ഇറ്റലിയിൽ ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് മുസ്സോളിനി രൂപം നൽകിയ സായുധ സേന?
      താഴെ പറയുന്നവയിൽ ശീതസമര കാലത്തെ കമ്മ്യൂണിസ്റ്റ് ചേരിയിലെ അംഗങ്ങളിൽ പെടാത്ത രാജ്യം ഏത് ?

      രണ്ടാം ലോകയുദ്ധത്തിൻ്റെ ദൂരവ്യാപകമായ ഫലങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

      1. യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തികനില മെച്ചപ്പെട്ടു
      2. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു
      3. അമേരിക്കയും സോവിയറ്റ് യൂണിയനും വൻശക്തികളായി മാറി.