Challenger App

No.1 PSC Learning App

1M+ Downloads
റോഷാ മഷിയൊപ്പ് പരീക്ഷ കൊണ്ട് വിലയിരുത്തപ്പെടുന്നത്

Aബുദ്ധി

Bവ്യക്തിത്വം

Cഅഭിക്ഷമത

Dതാല്പര്യം

Answer:

B. വ്യക്തിത്വം

Read Explanation:

റോഷാക് മഷിയൊപ്പു പരീക്ഷ (Rorshach Ink-Blot Test)

  • വ്യക്തിത്വ മാപനത്തിന് ഉപയോഗിക്കുന്ന പ്രധാന പ്രക്ഷേപണ തന്ത്രങ്ങളിൽ ഒന്നാണ് - റോഷാക് മഷിയൊപ്പു പരീക്ഷ
  • മഷിരൂപങ്ങൾ വികസിപ്പിച്ചെടുത്തത് - ഹെർമൻ റോഷക് 
  • മാനസിക രോഗമുക്തിക്കായി അന്തർവിശേഷണങ്ങളെ പുറത്തേക്കു കൊണ്ടുവരാനായി ഉപയോഗിക്കുന്ന രീതി - മഷി രൂപങ്ങൾ
  • റോഷാ മഷിയൊപ്പു പരീക്ഷയിലെ ആകെ മഷിയൊപ്പുകളുടെ എണ്ണം - 10
  • കറുപ്പും വെളുപ്പും ചേരുന്ന അഞ്ച് മഷി രൂപങ്ങളാണ് ഉപയോഗിക്കുന്നത്. കറുപ്പും, വെളുപ്പും ചാര നിറവുമുള്ള മറ്റ് മൂന്ന് മഷി രൂപങ്ങളും, കറുപ്പും വെളുപ്പും മറ്റ് കളറുകളുമുള്ള രണ്ട് മഷി രൂപങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്നുള്ള പ്രതികരണമനുസരിച്ച് വ്യക്തി വ്യത്യാസങ്ങളെ വിലയിരുത്തുന്നു.
  • റോഷാ ഇങ്ക് ബ്ലോട്ട് ടെസ്റ്റ് മുഖേന നിർണയിക്കുന്ന മനോരോഗങ്ങൾ - മനോവിദളനം (schizophrenia), അൽപോന്മാദം (Hypomania), സംഭ്രാന്തി (paranoia) തുടങ്ങിയവ. 

Related Questions:

ആനന്ദസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ ഘടകം ഏതാണ് ?
മനുഷ്യനിലുള്ള ആദി പ്രേരണ അറിയപ്പെടുന്നത് ?
In Erickson's model, the key challenge of young adulthood is:
'I don't care' attitude of a learner reflects:
എട്ടും പത്തും വയസ്സുള്ള കുട്ടികളിൽ കാണുന്ന അസംയതമൂത്രത്വം താഴെ പറയുന്നവയിൽ ഏത് പലായന തന്ത്രമാണ് ?