App Logo

No.1 PSC Learning App

1M+ Downloads
ആദിരൂപങ്ങൾ (Archetypes) എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞൻ

Aകാൾ ഗുസ്താവ് യുങ്

Bസിഗ്മണ്ട് ഫ്രോയിഡ്

Cബി എഫ് സ്കിന്നർ

Dനോം ചോസ്ക്കി

Answer:

A. കാൾ ഗുസ്താവ് യുങ്

Read Explanation:

  • കാൾ ഗുസ്താഫ് യുങ്‍ (Carl Gustav Jung) സ്വിറ്റ്സർലൻഡ് കാരനായ ലോകപ്രശസ്ത ചിന്തകനും മനഃശാസ്ത്രജ്ഞനുമായിരുന്നു. 
  • വിശകലന മനശാസ്ത്രത്തിൻറെ (അനലിറ്റിക്കൽ സൈക്കോളജി) പിതാവ് എന്ന് അറിയപ്പെടുന്ന യുങ്ങ്‍, സിഗ്മണ്ട് ഫ്രോയിഡിനു ശേഷം ലോകത്ത് ഏറ്റവും പ്രശസ്തനായ മനഃശാസ്ത്രജ്ഞൻ ആണ്‌.
  • മനുഷ്യമനസ്സിന്റെ ഘടനയ്ക്ക് മൂന്നു ഭാഗങ്ങളുണ്ടെന്നു യുങിന്റെ സിദ്ധാന്തങ്ങൾ പറയുന്നു.
  • അവ അഹം , വൈയക്തികാബോധം , സഞ്ചിതാബോധം എന്നിങ്ങനെയാണ്.
  • ബോധമനസാണ്‌ അഹം. ഓർമ്മകളും അടിച്ചമർത്തപ്പെട്ട വികാരങ്ങളും അടിഞ്ഞുകൂടിക്കിടക്കുന്ന അബോധമനസാണ്‌ വൈയക്തികതാ ബോധം. മനുഷ്യന്‌ പൊതുവായിട്ടുള്ളതാണ്‌ സഞ്ചിതാബോധം. ഇത് എല്ലാ മനുഷ്യരിലും ഉണ്ടാവും.

Related Questions:

താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം കണ്ടെത്തുക.

മനുഷ്യന്റെ പെരുമാറ്റത്തോടുള്ള ഫ്രോയിഡിന്റെ മനോവിശ്ലേഷണ സമീപനത്തിന്റെ പ്രധാന തത്വങ്ങൾ.

  1. മനോവിശ്ലേഷണം ഏകത്വതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

  2. ഫ്രോയിഡിന്റെ സ്ഥിരത തത്വം നോൺ-സൈക്കോഅനലിറ്റിക് സ്ക്കൂളുകളും അംഗീകരിക്കുന്നു.

  3. ഫ്രോയിഡ് കർശനവും സാർവത്രികവുമായ വികസന ഘട്ടങ്ങൾ നിർദ്ദേശിച്ചു.

  4. ലിബിഡോ സിദ്ധാന്തം വൈദ്യുത സങ്കൽപ്പങ്ങളെ മാതൃകയാക്കി.

മനുഷ്യനുള്ളിലെ സാന്മാർഗിക ശക്തി ഏതാണ് ?
ഒരു വ്യക്തിയെ സാമാന്യമായി വിവരിക്കാൻ ഉപയോഗിക്കാവുന്ന ഏതാനും സവിശേഷ പ്രവണതകൾ ഏതുതരം വ്യക്തി സവിശേഷതകളാണ് ?
Carl is obsessed with cleanliness and control. Which stage of Freud’s Stages of Psychosexual Development has Carl become fixated at ?
സിഗ്മണ്ട് ഫ്രോയ്ഡ്ൻറെ അഭിപ്രായത്തിൽ വ്യക്തിത്വ പ്രകടനങ്ങളുടെ ഏറ്റവും അഭികാമ്യവും സാമൂഹ്യ ആവശ്യങ്ങൾക്കു നിരക്കുന്നതുമായ ആദർശങ്ങൾ കുടികൊള്ളുന്നത്?