Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏതാണ് ?

Aതുമ്പ

Bതിരുപ്പതി

Cശ്രീഹരിക്കോട്ട

Dഅഹമ്മദാബാദ്

Answer:

C. ശ്രീഹരിക്കോട്ട

Read Explanation:

  • സതീഷ് ധവാൻ സ്‌പേസ് സെന്റർ SHAR (SDSC SHAR), ശ്രീഹരിക്കോട്ട, ആന്ധ്ര സംസ്ഥാനത്തിലെ നെല്ലൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
  • ശ്രീഹരിക്കോട്ട ബംഗാൾ ഉൾക്കടലിലെ ഒരു ദ്വീപാണ്.
  • കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഭൂമിശാസ്ത്രപരമായും അനുയോജ്യമാണ് പ്രകൃതി സുന്ദരമായ ഈ സ്ഥലം.ഭൂഭ്രമണം പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ്. ഇതു പ്രയോജനപ്പെടുത്തി ഭാരമേറിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായി ശ്രീഹരിക്കോട്ട മാറി.
  • ശ്രീഹരിക്കോട്ടയെ കരയുമായി ബന്ധിപ്പിക്കുന്നത് തടാകത്തിലൂടെയുള്ള റോഡാണ്.
  • രോഹിണി എന്ന ഉപഗ്രഹവുമായി 1979 ഓഗസ്റ്റ് 10നു ഉയർന്നു പൊങ്ങിയ പി.എസ്.എൽ.വി.-3 ആണ് ഇവിടെ നിന്നും വിക്ഷേപിച്ച ആദ്യ വലിയ റോക്കറ്റ്.
  • ശ്രീഹരികോട്ടയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചത് 1971 ഒക്ടോബർ ആണ്.
  • മൂന്നു രോഹിണി റോക്കറ്റ് ഇവിടെ നിന്നാണ് വിക്ഷേപിച്ചത്.
  • റിമോട്ട് സെൻസിംഗ്, കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ, ശാസ്ത്രീയ ആവശ്യങ്ങൾ എന്നിവയ്ക്കായി വൈവിധ്യമാർന്ന ലോഞ്ച് വെഹിക്കിൾ/സാറ്റലൈറ്റ് ദൗത്യങ്ങൾ നിർവ്വഹിക്കുന്നതിന് ദേശീയ അന്തർദേശീയ ഉപഭോക്താക്കൾക്ക് ലോകോത്തര വിക്ഷേപണ അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രം പ്രദാനം ചെയ്യുന്നു.

  • ശ്രീഹരികോട്ടയിലെ ഉപഗ്രഹ വിക്ഷേപണകേന്ദ്രം തുടക്കത്തിൽ ശ്രീഹരികോട്ട റേഞ്ച് എന്നാണ് അറിയപ്പെട്ടിരുന്നത്.
  • ISRO മുൻ ചെയർമാൻ പ്രൊഫ. സതീഷ് ധവാന്റെ സ്മരണയ്ക്കായി 2002 സെപ്റ്റംബർ 5-ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം SHAR എന്ന് പുനർനാമകരണം ചെയ്തു.

     


Related Questions:

ഇന്ത്യയുടെ ആദ്യത്തെ Pico സാറ്റലൈറ്റ് ?

താഴെ പറയുന്ന പ്രസ്താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക

  1. പി എസ് എൽ വി യുടെ 60-ാം വിക്ഷേപണദൗത്യം നടന്നത് 2024 ജനുവരി 1 ന് ആണ്
  2. 60-ാംവിക്ഷേപണദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റ് പി എസ് എൽ വി സി-59 ആണ്
  3. 60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച പ്രധാന സാറ്റലൈറ്റ് "എക്സ്പോസാറ്റ്" ആണ്
  4. 60-ാം വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച പൂർണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹം ആണ് എക്സ്പോസാറ്റ്
    ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് ആയ "വിക്രം എസ്" ൻറെ രണ്ടാം ഘട്ട എൻജിൻ പരീക്ഷണം അടുത്തിടെ വിജയകരമായി പൂർത്തിയാക്കി. രണ്ടാം ഘട്ട എൻജിൻ പരീക്ഷണം ഏത് പേരിൽ ആണ് അറിയപ്പെട്ടത് ?
    കൽപ്പന ചൗള സഞ്ചരിച്ചിരുന്ന ശൂന്യാകാശ വാഹനത്തിന്റെ പേര് :
    2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത് ?