App Logo

No.1 PSC Learning App

1M+ Downloads
ആക്സോണൈറ്റിന്റെ അഗ്രഭാഗം അറിയപ്പെടുന്നത് ?

Aസിനാപ്റ്റിക് നോബ്

Bആക്സോൺ

Cഡെൻഡ്രൈറ്റ്

Dഡെൻഡ്രോൺ

Answer:

A. സിനാപ്റ്റിക് നോബ്

Read Explanation:

നാഡീകോശം-ഘടനയും ധർമവും

ഡെൻഡ്രോൺ

  • കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു.
  • ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു

ഡെൻഡ്രൈറ്റ്

  • ഡെൻഡ്രോണിന്റെ ശാഖകൾ.
  • തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.

ഷ്വാൻ കോശം

  • ആക്സോണിനെ വലയം ചെയ്യുന്നു

ആക്സോൺ

  • കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  • കോശശരീരത്തിൽനിന്ന് ആവേഗങ്ങളെ പുറത്തേക്കു സംവഹിക്കുന്നു

ആക്സോണൈറ്റ്

  • ആക്സോണിന്റെ ശാഖകൾ.
  • ആവേഗങ്ങളെ സിനാപ്റ്റിക് നോബിൽ എത്തിക്കുന്നു

സിനാപ്റ്റിക് നോബ്

  • ആക്സോണൈറ്റിന്റെ അഗ്രഭാഗം.
  • നാഡീയപ്രേഷകം സ്രവിക്കുന്നു.

Related Questions:

തലച്ചോർ , സുഷുമ്‌ന എന്നിവയിലേക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാക്കുന്ന നാഡീയാണ് ?
ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്ന തലച്ചോറിലെ ഭാഗം ?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്നുത് ?
മുഖങ്ങളെ തിരിച്ചറിയാൻ മസ്‌തിഷ്‌കത്തിന് കഴിയാതെ വരുന്ന അവസ്ഥ?
തലച്ചോറ്, സുഷ്മന എന്നിവയെ പൊതിഞ്ഞു കാണപ്പെടുന്ന മെനിഞ്ചസ് എന്ന ആവരണം എത്ര സ്തരപാളികളോട് കൂടിയതാണ്?