Challenger App

No.1 PSC Learning App

1M+ Downloads
നിശ്ചല ജഡത്വം എന്ന് അർത്ഥമാക്കുന്നത് എന്താണ് ?

Aചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ വേഗത കൂടാനുള്ള പ്രവണത

Bപുറമെ നിന്നുള്ള ബലം പ്രയോഗിക്കുമ്പോൾ വസ്തുക്കളുടെ ചലനത്തെ പ്രതിരോധിക്കാനുള്ള കഴിവ്

Cനിശ്ചലാവസ്ഥയിലെ വസ്തുവിന്റെ അവസ്ഥ തുടർന്നിരിക്കാൻ ഉള്ള പ്രവണത

Dവസ്തുക്കളുടെ ദിശ മാറാനുള്ള പ്രവണത

Answer:

C. നിശ്ചലാവസ്ഥയിലെ വസ്തുവിന്റെ അവസ്ഥ തുടർന്നിരിക്കാൻ ഉള്ള പ്രവണത

Read Explanation:

ന്യൂട്ടന്റെ ഒന്നാം ചലന നിയമം:

     അസന്തുലിതമായൊരു ബാഹ്യബലം പ്രയോഗിക്കുന്നതുവരെ ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നതാണ്. ഇതാണ് ഒന്നാം ചലന നിയമം. 

 

 

നിശ്ചല ജഡത്വം:

        നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്ഥയിൽത്തന്നെ തുടരുന്നതിനുള്ള പ്രവണതയെ, അഥവാ നിശ്ചലാവസ്ഥയ്ക്കു മാറ്റം വരുത്താനുള്ള കഴിവില്ലായ്‌മയെ നിശ്ചല ജഡത്വം എന്നു പറയുന്നു.

ജഡത്വം:

         ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥയ്ക്കോ, ചലനാവസ്ഥയ്ക്കോ മാറ്റം വരുത്താനുള്ള കഴിവില്ലായ്‌മയെ ജഡത്വം എന്നു പറയുന്നു.

 

 

  • ഒരു വസ്തുവിന്റെ ജഡത്വം അതിന്റെ മാസിനെ ആശ്രയിച്ചിരിക്കുന്നു. 

  • മാസ് കൂടുന്നതിനനുസരിച്ച് ജഡത്വം കൂടുന്നു.

 

ആക്കം:

  • ചലിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ് ആക്കം.

  • ഇത് അളക്കുന്നത് വസ്തുവിൻറെ മാസിന്റെയും പ്രവേഗത്തിന്റെയും ഗുണിതമായാണ്.

  • ആക്കം ഒരു സദിശ അളവാണ്. ഇതു പ്രവേഗത്തിന്റെ ദിശയിലാണ് അനുഭവപ്പെടുന്നത്. 

ആക്കം = മാസ് x പ്രവേഗം

 


Related Questions:

ഒരേ പ്രവേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാറിനോ ബസ്സിനോ, ഏതിനായിരിക്കും ആക്കം കൂടുതൽ ? എന്തു കൊണ്ട് ?
നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്നു മുന്നോട്ടു നീങ്ങുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ പിറകോട്ടു മറിയുന്നു.
വർത്തുള ചലനം എന്ന് പറയുന്നത് എന്താണ്?
ആക്ക സംരക്ഷണ നിയമം എന്താണ്?
' ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ' ഇത് ന്യൂട്ടന്റെ എത്രാം ചലന നിയമമാണ് ?