Challenger App

No.1 PSC Learning App

1M+ Downloads
ഈ ഖണ്ഡികയിൽ ജീവവായു എന്ന പ്രയോഗംകൊണ്ട് സൂചിപ്പിക്കുന്നത് എന്ത്?

സന്മാർഗപഠനത്തെക്കുറിച്ച് ടാഗോർ വ്യത്യസ്തമായ കാഴ്ച്‌ചപ്പാടാണ് പുലർത്തിയിരുന്നത്. സന്മാർഗപഠനം കുട്ടിയുടെ മേലുള്ള അടിച്ചേൽപ്പിക്കലാവരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചു. അത് ജീവവായുപോലെ അറിയാതെ അനുഭവിച്ച് ഉൾക്കൊള്ളേണ്ടതാണ് ആന്തരികമായ സ്വാതന്ത്ര്യം വ്യക്തിക്കു ലഭിക്കണമെന്നാണ് ടാഗോർ ആഗ്രഹിച്ചത്. എല്ലാ വിധ അടിമ-ത്തത്തിൽ നിന്നുള്ള മോചനമാണത്. പുസ്തക ജ്ഞാനത്തിൽ നിന്നുള്ള ധിഷണയുടെ മോചനം ഇതിൽ പ്രധാനമാണ്. നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസത്തിൻ്റെ ദോഷങ്ങൾ ടാഗോർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൃത്രിമവും യാഥാർഥ്യത്തോടു നീതി പുലർത്താത്തതുമായ വിദ്യാഭ്യാസമല്ല വേണ്ടത് ഇത്തരം രീതി സ്വീകരിച്ചതിനാൽ സമൂഹത്തിനും അതിരുകൾ ഉണ്ടായിരിക്കുന്നു. പശ്ചാത്യാശയങ്ങളെ അഭ്യസ്തവിദ്യർക്കുമിടയിൽ അന്ധമായി അനുകരിക്കുന്നതിനെ അദ്ദേഹം നിരാകരിക്കുന്നു. യാഥാർഥ്യബോധമില്ലാത്ത വിദ്യാഭ്യാസസമ്പ്രദായം സാധാരണജനങ്ങളിൽ പലതരം ധൈഷണിക സത്യസന്ധതയില്ലായ്മയും (intellectual dishonesty) ധാർമിക കാപട്യങ്ങളും (moral hippocracy) സ്വന്തം രാജ്യത്തെയും സമൂഹത്തെയും സംബന്ധിച്ച് പരിതാപകരമായ രീതിയിലുള്ള അവജ്ഞയും ഉണ്ടാക്കും. ജീവിതവും വിദ്യാഭ്യാസവും തമ്മിൽ വർധിച്ച സമരസപ്പെടുത്തൽ ഉണ്ടാവണമെന്ന് ടാഗോർ നിർദേശിച്ചു വിദ്യാഭാസത്തിന് വ്യക്തിപരവും സാമൂഹികവുമായ ലക്ഷ്യങ്ങളുണ്ട്. ഇതിലേതെങ്കി-ലുമൊന്നിനെ നിഷേധിക്കാൻ പാടില്ലെന്ന് ടാഗോർ അഭിപ്രായപ്പെടുന്നു. രണ്ടു ലക്ഷ്യങ്ങൾക്കും മതിയായ പ്രാധാന്യം നൽകണം.

Aജീവൻ നിലനിൽക്കുന്നത് ശ്വസിക്കുന്നതുകൊണ്ടാണ്

Bഭാഷ വ്യക്തിയുടെ ജീവനാണ്

Cശ്വസനംപോലെ അനൈച്ഛിക പ്രവർത്തനമാവണം

Dസന്മാർഗപഠനം ജീവിതം തന്നെയാണ്.

Answer:

C. ശ്വസനംപോലെ അനൈച്ഛിക പ്രവർത്തനമാവണം

Read Explanation:

  • അർത്ഥം: ശ്വാസംപോലെ അനായാസവും സ്വാഭാവികവുമായ ലഭ്യത.

  • സൂചന: ജീവവായു (ഓക്സിജൻ) ഇല്ലാതെ മനുഷ്യന് നിലനിൽപ്പില്ലാത്തതുപോലെ, "ശ്വസനംപോലെ അനൈച്ഛിക പ്രവർത്തനമാവണം" എന്ന് ഇവിടെ സൂചിപ്പിക്കുന്ന കാര്യം (ഒരുപക്ഷേ ഏതെങ്കിലും അവകാശം, സേവനം, സ്വാതന്ത്ര്യം തുടങ്ങിയവ) ഒരു പൗരന് യാതൊരു തടസ്സവും കൂടാതെ, അവബോധമില്ലാതെ പോലും (അനൈച്ഛികമായി) ലഭിക്കേണ്ട ഒന്നാണ് എന്ന് സ്ഥാപിക്കാനാണ് ഈ പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്.

ചുരുക്കത്തിൽ, അത്യാവശ്യമായ ഒരു കാര്യത്തെ ഏറ്റവും ഉയർന്ന മുൻഗണനയോടെയും സ്വാഭാവികതയോടെയും ലഭിക്കേണ്ടതിനെയാണ് "ജീവവായു" എന്ന പ്രയോഗംകൊണ്ട് ഇവിടെ സൂചിപ്പിക്കുന്നത്.


Related Questions:

പഴയ അലങ്കാരങ്ങളുടെ സ്ഥാനത്തുനിന്ന് പുതിയ കാവ്യകല്പനകളുടെ ലോക വരുമ്പോൾ ഉണ്ടായമാറ്റമെന്ത് ?
ഗാന്ധിജി, തെക്കേ ആഫ്രിക്കയിലെ കറുത്തവരെ രക്ഷിച്ചതെങ്ങനെ ?
ചുവടെ വിഗ്രഹിച്ച് എഴുതിയവയിൽ ശരിയായത് ഏത് ?
വള്ളത്തോൾ കവിതയിലെ ദേശീയ- ബോധത്തിൻ്റെ അടിത്തറയെന്ത് ?
പഠനത്തിൽ പാഠപുസ്തകങ്ങളുടെ സ്ഥാനത്തെക്കുറിച്ചുള്ള റൂസ്സോയുടെ കാഴ്ചപ്പാട് എന്ത് ?