Challenger App

No.1 PSC Learning App

1M+ Downloads
ഗദ്യ ഭാഗത്ത് പ്രകടമാകുന്ന സാംസ്‌കാരിക പശ്ചാത്തലം ഏത് ?

സമയം തെറ്റാതെ കുന്നിൻ ചെരുവിൽ കണ്ണാന്തളിപ്പൂക്കൾ വിടർന്നുകൊള്ളും. പക്ഷേ, വടക്കേ പാടത്തോ തോണിക്കടവിലോ, രണ്ടു കണ്ടമെങ്കിലും കൊയ്യാറാവുമോ ? എല്ലാ വർഷവും ഈ ഉത്‌കണ്ഠയുണ്ട്. പുന്നെല്ലരിയുടെ ചോറ് സ്വ‌പ്നം കണ്ടുകൊണ്ട് വയൽവരമ്പിൽ നിന്ന കതിരുവച്ച് ഞങ്ങൾ കുട്ടികളും മനസ്സിൽ കണക്കു കൂട്ടിയിരുന്നു. ചെമ്പൻ, ചീര, തവളക്കണ്ണൻ - ഓരോ വിത്തിൻ്റേയും മൂപ്പിനെപ്പറ്റി ഞങ്ങൾക്കും അറിയാമായിരുന്നു. അമ്മയും കുട്ടമ്മാവനും ശരിവച്ചാൽ കൂടി, കൊയ്ത്തിൽ കൃഷിപ്പണിക്കാരൻ അയ്യപ്പൻ സമ്മതിച്ചുവെന്നു വരില്ല. ഒരാഴ്‌ചകൂടി വിളയട്ടെ എന്ന് അയ്യപ്പൻ വിധിച്ചാൽ ആർക്കും എതിരു പറയാനാവില്ല. അടയ്ക്കയുടെ വിലയിലെ ഏറ്റക്കുറച്ചിലുകളെപ്പറ്റിയും ഞങ്ങൾ കുട്ടികൾക്കറിയാമായിരുന്നു. ഓണത്തിന് തൊട്ടു മുമ്പുള്ള പാലത്തറച്ചന്തയിൽ നിന്നു സമൃദ്ധമായി 'കോളൂ' കൊണ്ടുവരണമെങ്കിൽ ചാലിശ്ശേരിയിൽ അടയ്ക്ക വിറ്റു വരുമ്പോൾ നൂറിൻ്റെ നോട്ടുണ്ടാവണം. 43 ലെ കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും ശേഷം ഇടയ്ക്കിടെ മഹാളി കമുകിൻ തോട്ടങ്ങളെ ആക്രമിച്ചിരുന്നു. ഓണക്കാലത്ത് പുന്നയൂർക്കുളത്തേയ്ക്കു ഞങ്ങളെ ക്ഷണിക്കാറുണ്ട്. പോവാറില്ല. ഓണം തറവാട്ടിലാവണം. അവിടെ വിരുന്നുപാർക്കാൻ ഒരിക്കൽ അനുവാദം കിട്ടിയത് വേനലവധിക്കായിരുന്നു.

Aമുതലാളിത്ത സംസ്കാരം

Bനാഗരിക സംസ്കാരം

Cവ്യാവസായിക സംസ്കാരം

Dകാർഷിക സംസ്കാരം

Answer:

D. കാർഷിക സംസ്കാരം

Read Explanation:

• ഗദ്യ ഭാഗത്ത് പ്രകടമാകുന്ന സാംസ്‌കാരിക പശ്ചാത്തലം - കാർഷിക സംസ്കാരം


Related Questions:

ആദ്യകാല ചെറുകഥകളുടെ പൊതു സവിശേഷതയായി സൂചിപ്പിക്കുന്നത് എന്ത് ?
ശ്രീനാരായണോപദേശങ്ങളുടെ പ്രത്യേകതയായി പറയുന്നതെന്ത് ?
വിദേശഭാഷയെ വിട്ടു ഭാഷയാക്കിയതിന്റെ ഫലം എന്തായിരുന്നു ?
ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തെച്ചൊല്ലിയുള്ള സമരം നടന്നതെന്ന് ?
'വടക്കൻ പാട്ടുകളുടെ പണിയാല' എന്ന ഗ്രന്ഥം രചിച്ചതാര് ?