Challenger App

No.1 PSC Learning App

1M+ Downloads
'കണ്ണിൻ്റെ കലയാണ് കവിത' എന്ന നിരീക്ഷണത്തിന്റെ പൊരുളെന്ത് ?

തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് അതിനു താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉചിതമായ ഉത്തരം കണ്ടെത്തുക. (116 മുതൽ 120 വരെ) ഉപമ, ഉപക്ഷ തുടങ്ങിയ അലങ്കാരങ്ങൾ നമുക്ക് സുപരിചിതങ്ങളാണ്. അത്തരം നിരവധി അലങ്കാരങ്ങളുണ്ട്. അതിൽനിന്നെല്ലാം കവിതയും കാവ്യവിചാര വുമെല്ലാം പുരോഗമിച്ചു കഴിഞ്ഞു. "ബിംബം എന്നാണ് കാവ്യകല്പനയ്ക്ക് പറഞ്ഞുവരുന്ന പുതിയ പേര്. കണ്ടും കേട്ടും മണത്തും രുചിച്ചും തൊട്ടും അറിയുന്ന ലോകമാണ് നമ്മുടേത്. ഈ കാഴ്ചകളെയും കേൾവി കളെയും ഭാഷയിലൂടെ ആവിഷ്കരിക്കാനാണ് കവിയുടെ ശ്രമം. കവിമാത്രം കണ്ട കാഴ്ചകളാണ് കവിത. അയാൾ മാത്രം രുചിച്ചും മണത്തും തൊട്ടുമറിഞ്ഞ ലോകത്തിൽ വായനക്കാരെക്കൂടി പങ്കാളി കളാക്കുകയാണ് കവി, കവിതയിലൂടെ, ഒരു വർണ്ണ പുസ്തകം പോലെ, പല നിറങ്ങളും പല രൂപങ്ങളും ഉള്ള ചിത്രപുസ്തകം പോലെ ലോകം തുറന്നിരിക്കുകയാണ് കവിയുടെ മുന്നിൽ. അതിൽനിന്ന് അയാൾ തനിക്ക് പ്രിയമായവ ചിലതെടുത്ത് വായനക്കാരെ കാട്ടുന്നു. വാക്കുകൾ കൊണ്ടുള്ള പടം വരയാണത്. വാക്കുകൊണ്ടു വരച്ച പടമാണ് വാങ്മയചിത്രം അഥവാ ദൃശ്യബിംബം. ലോകം ചിത്രശാലമാത്രമല്ല, ഗന്ധ ശാലയും നാദശാലയും കൂടിയാണ്. ഗന്ധബിംബങ്ങളുടെ ഒരു സമൃദ്ധശേഖരം തന്നെയാണ് വൈലോപ്പിള്ളിക്കവിത. സ്പർശബിംബങ്ങളാണ് ഇനിയും മറ്റൊരിനം. സ്പർശബിംബങ്ങളുടെ മാരകമായ പ്രഹര ശേഷി അനുഭവിപ്പിച്ച കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ചൂടും തണുപ്പും സുഖവും ദുഃഖവും ക മധുരവുമെല്ലാം ചേരുന്നതാണ് അവയുടെ ലോകം. സ്പർശ - രസ ഗന്ധങ്ങൾ കവിയുടെ അനുഭവ ലോകത്തിന്റെ ഭാഗമാവുമ്പോഴും ദൃശ്യാനു ഭവങ്ങൾക്കാണിവിടെ മുൻതൂക്കം. കണ്ണിന്റെ കലയാണ് കവിത. ദൃശ്യബിംബങ്ങളാലല്ല, ദൃശ്യങ്ങളാലെഴുതപ്പെടുന്നതാണ് പുതിയ കവിത.

Aകവിത വായിച്ചാണ് ആസ്വദിക്കുന്നത്

Bഏത് ഇന്ദ്രിയാനുഭവത്തിനു മേലും ദൃശ്യത്തിനു മുൻതൂക്കം ഉണ്ടാവും

Cപുതിയ ലോകം കാഴ്ചയ്ക്ക് പ്രാധാന്യം നൽകുന്നു.

Dകാണുന്നതുമാത്രമേ ആവിഷ്കരിക്കാൻ കഴിയൂ. കവിക്ക്

Answer:

B. ഏത് ഇന്ദ്രിയാനുഭവത്തിനു മേലും ദൃശ്യത്തിനു മുൻതൂക്കം ഉണ്ടാവും

Read Explanation:

'കണ്ണിൻ്റെ കലയാണ് കവിത' എന്ന നിരീക്ഷണത്തിന്റെ പൊരുള്, കവിതയിലൂടെ കാണുന്നതും അനുഭവിക്കുന്നതും കണ്ണിന്റെ സഹായത്തോടെ, അതായത് ദൃശ്യങ്ങളുടെ സൃഷ്ടിയിലൂടെ ആനന്ദം ലഭിക്കുന്നതാണ്.

കവിതയിലെ അത്രയും കൂടുതൽ കാഴ്ചപ്പാട്, ദൃശ്യങ്ങൾ, നിറങ്ങൾ, രൂപങ്ങൾ എന്നിവയിലൂടെ ആകർഷകമായ അനുഭവങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇത്തരത്തിൽ, ദൃശ്യാനുഭവങ്ങൾ കവിതയിൽ പ്രധാനമാണ്.

എങ്ങനെ വായനക്കാർ കണ്ണുകൾ വഴി കവിതയുടെ സൃഷ്ടിയിലേക്ക് ആകർഷിക്കപ്പെടുന്നു, അതുകൊണ്ട് തന്നെ 'കണ്ണിൻ്റെ കലയാണ് കവിത' എന്ന പ്രയോഗത്തിൽ ദൃശ്യത്തിനു മുൻതൂക്കം ഉണ്ടാവും.


Related Questions:

വിനോയ് തോമസിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏത് ?
നമ്മുടെ മണ്ണിന്റെ മക്കൾ റെയ്ൻ റെയ്ൻ ഗോ എവേ' പാടുന്നതിന്റെ പ്രശ്നം എന്താണെന്നാണ് ലേഖകൻ പറയുന്നത് ?

പഴയ ലോകക്രമം' എന്ന് ഫ്രഞ്ചുകാർ വിശേഷിപ്പിക്കുന്ന കാലമേത് ?

(A) ഫ്രഞ്ചു വിപ്ലവത്തിനു ശേഷമുള്ള കാലം.

(B) ഫ്രഞ്ചുവിപ്ലവത്തിനു മുമ്പുള്ള രണ്ടു മൂന്നു നൂറ്റാണ്ടുക ളിൽ നിലനിന്ന ഭരണക്രമം.

കാവ്യസൗന്ദര്യം സൃഷ്ടിക്കാൻ കഴിയുന്നത് ആർക്കാണ് ?
'കളഞ്ഞു കുളിക്കുക എന്ന' പ്രയോഗത്തിന്റെ വാക്യ സന്ദർഭത്തിലെ അർഥം എന്താണ് ?