App Logo

No.1 PSC Learning App

1M+ Downloads
ശാസ്ത്ര പരീക്ഷണങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നതിനാൽ പ്രായോഗികവാദത്തെ വിശേഷിപ്പിക്കുന്നതെന്ത് ?

Aവ്യവഹാരവാദം

Bപരീക്ഷണവാദം

Cമാനവികവാദം

Dമാനവികതാവാദം

Answer:

B. പരീക്ഷണവാദം

Read Explanation:

പ്രായോഗികവാദം (Pragmatism) 

  • ആധുനിക അമേരിക്കൻ ചിന്തയാണ് പ്രായോഗിക വാദം
  • വസ്തുനിഷ്ഠമായ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് പ്രായോഗികവാദം. 
  • പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും യുക്തിയിലൂടെയും തെളിയിക്കാവുന്ന അറിവുകളെ മാത്രമേ പ്രായോഗിക വാദം അംഗീകരിക്കുന്നുള്ളു.
  • ചാൾസ് പിയേഴ്സിനെ പ്രായോഗികവാദതിന്റെ പിതാവായി അറിയപ്പെടുന്നു. 
  • പ്രായോഗികവാദ വക്താക്കളിൽ പ്രധാനികളായിരുന്നു വില്യം ജെയിംസ്, ജോൺ ഡൂയി.
  • പ്രായോഗികവാദത്തെ മാനവിക ദർശനമെന്നും (Humanism), പരീക്ഷണ വാദമെന്നും വിശേഷിപ്പിക്കാറുണ്ട്.
  • മനുഷ്യന്റെ അനുഭവങ്ങളിൽ നിന്നുമുണ്ടാകുന്ന മൂല്യങ്ങൾക്ക് വിശദീകരണം നൽകുന്നതിനാലാണ് ഇതിനെ മാനവികദർശനം എന്നു വിശേഷിപ്പിക്കുന്നത്.
  • ശാസ്ത്ര പരീക്ഷണങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നതിനാൽ പരീക്ഷണവാദം (Experimentalism) എന്നും പ്രായോഗികവാദത്തെ വിശേഷിപ്പിക്കുന്നു.

Related Questions:

ബോധനത്തിൽ ഉപകരണങ്ങളെ വളരെയധികം ആശ്രയിക്കുന്നത് കൊണ്ടുള്ള പ്രധാന ദോഷം എന്ത് ?
എല്ലാ കുട്ടികൾക്കും പഠനനേട്ടം ഉറപ്പാക്കാനായി ടീച്ചർ നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്താം ?
വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി :
പ്രാചീന ശിലായുഗ കേന്ദ്രമായ ഭീംബേഡ്ക ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം ?
സംസ്കാരം മനോവികസനത്തിൽ സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞതാര്?