App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വ്യാപാരരംഗത്ത് കപ്പലുകൾ പോലെയുള്ള ജലയാനങ്ങൾ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവായി എടുത്തു കാണിക്കുന്നത് എന്താണ് ?

Aഹരിപ്പയിൽ കണ്ടെത്തിയ മൃണ്മായ ശിലയുടെ മുകളിലുള്ള കപ്പലിന്റെ ആകൃതി

Bസിന്ധുനദീതടസംസ്കാരകേന്ദ്രമായ ഗുജറാത്തിലെ ലോഥലിൽ കപ്പൽ നിർമ്മാണ കേന്ദ്രത്തിന്റെ ഡോക് യാഡിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Cമോഹൻജെദാരോയിൽ യിൽ കണ്ടെത്തിയ കപ്പലിന്റെ രൂപത്തിലുള്ള ശില്പം

Dഇൻഡസ്ട്രിയൽ മേഖലയിൽ കണ്ടു കിട്ടിയ പുരാവസ്തു സമ്പത്തിലൂടെ

Answer:

B. സിന്ധുനദീതടസംസ്കാരകേന്ദ്രമായ ഗുജറാത്തിലെ ലോഥലിൽ കപ്പൽ നിർമ്മാണ കേന്ദ്രത്തിന്റെ ഡോക് യാഡിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Read Explanation:

മെസോപ്പൊട്ടേമിയൻ ജനത വ്യാപാരരംഗത്ത് കപ്പലുകൾ പോലെയുള്ള ജലയാനങ്ങൾ ഉപയോഗിച്ചിരുന്നു. തുഴകളാലും നീളൻ കമ്പുകളാലും മുന്നോട്ട് നീക്കിക്കൊണ്ടുപോകുന്ന വിവിധ വലുപ്പത്തിലുള്ള ജലയാനങ്ങൾ ഇവർ നിർമ്മിച്ചിരുന്നു. ചരക്കുനീക്കത്തിനും സഞ്ചാരത്തിനും ഈ ജലയാനങ്ങൾ ഉപയോഗിച്ചു. സിന്ധുനദീതടസംസ്കാരകേന്ദ്രമായ ഗുജറാത്തിലെ ലോഥലിൽ കപ്പൽ നിർമ്മാണ കേന്ദ്രത്തിന്റെ ഡോക് യാഡിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലോഥലിൽ നിന്ന് കണ്ടെത്തിയ മുദ്രകളിലും ഹരപ്പയിൽ നിന്ന് കണ്ടെത്തിയ മെസോപ്പൊട്ടേമിയൻ മുദ്രകളിലും ബോട്ടിന്റെ രൂപങ്ങൾ പതിച്ചിട്ടുണ്ട്. ഇത് അക്കാലത്ത് ജല ഗതാഗതം നിലനിന്നിരുന്നതിന് തെളിവാണ്.


Related Questions:

ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം എന്ന് പറയാവുന്ന തരത്തിൽ വിമാനം നിർമ്മിച്ചത് ആര് ?
റെയിൽവേയുടെ കടന്നുവരവിന് മുമ്പ് ഇന്ത്യയിലെ പ്രധാന ഗതാഗതമാർഗമായിരുന്നു ---
എന്തിന്റെ കണ്ടുപിടുത്തമാണ് ലോക്കോമോട്ടീവ് എന്ന തീവണ്ടി ഉദയം ചെയ്യാൻ സഹായകമായത് ?
ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ഭൂമധ്യരേഖയ്ക്ക് വടക്ക് ഇന്ത്യൻ സമുദ്രത്തിൽ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും കരയിലേക്ക് വീശുന്ന മഴക്കാറ്റുകളാണ് --------
കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ഉൾനാടൻ ജലഗതാഗത പാതകൾ?