Challenger App

No.1 PSC Learning App

1M+ Downloads
മന്നിടത്തിന്റെ ചിരിയായി പറഞ്ഞിരിക്കുന്നത് എന്തിനെ ?

ഒരു വെറ്റില നൂറുതേച്ചു നീ തന്നാലുമീ-ത്തിരുവാതിരരാവു താംബുലപ്രിയയല്ലോ മഞ്ഞിനാൽ ചുളീടിലും മധുരം ചിരിക്കുന്നു മന്നിടം; നര ചുഴും നമുക്കും ചിരിക്കുക! മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ മുരളുമ്പോൾ നാം പൂകുകല്ലീ വീണ്ടും ജീവിത മധുമാസം ! മുപ്പതുകൊല്ലം മുമ്പ് നീയുമീ മന്ദസ്മിത- മുഗ്‌ധയാം പൊന്നാതിരമാതിരി- യിരുന്നപ്പോൾ ഇതുപോലൊരു രാവിൽത്തുമഞ്ഞും വെളിച്ചവും - മധുവുമിറ്റിറ്റുമീമുറ്റത്തെ മാവിൻ ചുവട്ടിൽ ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം നൂറുവെറ്റില തിന്ന പുലരിവരുവോളം ഇന്നുമാ മുതുമാവിന്നോർമ്മയുണ്ടായി പൂക്കാ- നുണ്ണിതൻ കളിമ്പമൊരൂഞ്ഞാലുമതിൽക്കെട്ടീ

Aതാംബൂലപ്രിയത്തെ

Bനിലാവ്

Cവെയിൽ

Dപൂവിരിയുന്നത്

Answer:

B. നിലാവ്

Read Explanation:

• നിലാവിനെയാണ് മന്നിടത്തിന്റെ ചിരിയായി പറഞ്ഞിരിക്കുന്നത്


Related Questions:

ഇന്ത്യയുടെ പീരങ്കിയിൽ നിറയ്ക്കുന്ന ഉണ്ട ഏതാവണമെന്നാണ് കവി പറയുന്നത് ?
വാല്മീകി രാമായണം മലയാളത്തിലേക് വിവർത്തനം ചെയ്തതാര് ?
ഹുമയൂൺ, ഉസ്മാൻ കഥാപാത്രങ്ങളാക്കി വള്ളത്തോൾ രചിച്ച കാവ്യമേത് ?
നരചൂഴും എന്ന പ്രയോഗത്തിന്റെ സൂചനയെന്ത് ?
“വണ്ടേ നീ തുലയുന്നു വീണയി വിളക്കും നീ കെടുത്തുന്നുതേ.'' . ഈ വരികളിലൂടെ വിമർശിക്കുന്നത് ഏതുതരം ആളുകളെയാണ് ?