App Logo

No.1 PSC Learning App

1M+ Downloads
'സ്നേഹപൂർവ്വം' പദ്ധതി വിഭാവനം ചെയ്യുന്നത്?

Aകമ്മ്യൂണിറ്റിയിലെ അനാഥരായ കുട്ടികളെ തിറിച്ചറിയാനും പിന്തുണയ്ക്കാനും

Bവികലാംഗർ ,കിടപ്പിലായ രോഗികളെയും പിന്തുണയ്ക്കാനും

Cകിടപ്പിലായ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ധനസഹായം

Dമുകളികൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

A. കമ്മ്യൂണിറ്റിയിലെ അനാഥരായ കുട്ടികളെ തിറിച്ചറിയാനും പിന്തുണയ്ക്കാനും

Read Explanation:

സ്നേഹപൂർവ്വം

  • മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്നതാണ് ‘സ്നേഹപൂര്‍വ്വം പദ്ധതി’.
  • കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍

  • സമൂഹത്തില്‍ സംരക്ഷിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്ന കുട്ടികളെ കണ്ടെത്തുക.
  • സാമൂഹ്യ സുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകള്‍ മനസിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിന് സഹായിക്കുക.
  • സംരക്ഷിക്കാന്‍ ആരുമില്ലാതെ വരുന്ന കുട്ടികളുടെ സംരക്ഷണത്തിന് സന്മനസുകാട്ടുന്നവര്‍ക്ക് അധിക ഭാഗം അടിച്ചേല്‍പ്പിക്കാതെ കുട്ടികളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുക.
  • കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം, ആരോഗ്യ പോഷണം, ദൈനംദിന കാര്യങ്ങള്‍ എന്നിവ തടസം കൂടാതെ മുന്നോട്ടു പോകുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ളവരും ഉത്തമ പൗരന്മാരായും വളര്‍ത്തിയെടുക്കുക.

Related Questions:

ഹരിതകർമ്മസേനാംഗങ്ങൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി ആരഭിച്ച ഇൻഷുറൻസ് പദ്ധതി ?
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആവിഷ്‌കരിച്ച പദ്ധതി?
കേരളത്തിലെ ആദ്യ സർക്കാർ ആയുർവേദ നേത്രരോഗ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വന്നത് എവിടെ ?
ഭിന്നശേഷിക്കാരായ യുവതി-യുവാക്കളെ ഉൾപ്പെടുത്തി സർക്കാർ തലത്തിൽ രൂപീകരിച്ച കലാസംഘം ?
എല്ലാവർക്കും നേത്ര ആരോഗ്യം എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനക്ക് വിധേയമാക്കുന്ന പദ്ധതി ?