'തായമ്പകയുടെ കുലപതി' എന്നറിയപ്പെടുന്ന പല്ലാവൂർ അപ്പുമാരാരുടെ ആത്മകഥ ഏത് ?Aപ്രമാണംBഎന്റെ ജീവിതംCതാളംDമഞ്ജുതരംAnswer: A. പ്രമാണം Read Explanation: കേരളീയ വാദ്യകലകളായ പഞ്ചവാദ്യം, ഇടക്ക, തായമ്പക എന്നിവയിൽ അസാധാരണ വൈദഗ്ദ്ധ്യം പുലർത്തിയിരുന്ന ഒരു പ്രതിഭാശാലിയായിരുന്നു പല്ലാവൂർ അപ്പുമാരാർ. ഇടക്ക എന്ന വാദ്യകലയെ ഒരു ജനകീയ കലാരൂപമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ഇദ്ദേഹമാണ്. വാദ്യകലകളിലെ അഗ്രഗണ്യൻമാരായിരുന്ന 'പല്ലാവൂർ ത്രയ'ത്തിലെ ഏറ്റവും മൂത്തയാളും, അവസാനകണ്ണിയുമായിരുന്ന അദ്ദേഹം അരങ്ങൊഴിഞ്ഞത് 2002 ഡിസംബർ 8-നാണ്. 'തായമ്പകയുടെ കുലപതി' എന്നറിയപ്പെടുന്ന അപ്പു മാരാരുടെ പേരിൽ ഇപ്പോൾ സംസ്ഥാന സർക്കാർ ഏറ്റവും നല്ല വാദ്യകലാകാരനുള്ള പുരസ്കാരം നൽകി വരുന്നു. 'പ്രമാണം' എന്നാണ് ഇദ്ദേഹത്തിൻറെ ആത്മകഥയുടെ പേര്. Read more in App