Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ബയോളോജിക്കൽ പാർക്ക് ?

Aഅഗസ്ത്യവനം

Bതട്ടേക്കാട്

Cചിന്നാർ

Dസൈലന്റ് വാലി

Answer:

A. അഗസ്ത്യവനം

Read Explanation:

സിദ്ധവൈദ്യത്തിന്റെ പിതാവായി കണക്കാക്കുന്ന അഗസ്ത്യമുനി ഈ പര്‍വതപ്രദേശത്ത് തപസ്സുചെയ്തിരുന്നതായാണ് ഐതിഹ്യം.ആയുര്‍വേദത്തിലും ആധുനിക ചികിത്സയിലും ഉപയോഗിക്കുന്ന ഒട്ടനവധി ഔഷധസസ്യങ്ങള്‍ ഈ പ്രദേശത്തുനിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 3500 ച.കി.മീ. ആണ് അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിന്റെ വിസ്തീര്‍ണം. കേരളത്തിലുള്ള ചെന്തുരുണി, പേപ്പാറ, നെയ്യാര്‍, തമിഴ്‍നാട്ടിലെ മുണ്ടന്‍തുറൈ, കളക്കാട് വന്യജീവി സംരക്ഷണ കേന്ദ്രങ്ങളെല്ലാം ഈ പാർക്കിന്റെ പരിധിയിൽ ഉൾപെടുന്നു. ഇന്ത്യയിലെ ആദ്യത്തെ ബയോളോജിക്കൽ പാർക്കാണ് അഗസ്ത്യവനം.


Related Questions:

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് നിലവിൽ വന്ന വർഷം ?

സിവില്‍ നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജി മുന്നോട്ട് വെച്ച ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?

1.ഉപ്പുനികുതി എടുത്തുകളയുക

2.കൃഷിക്കാര്‍ക്ക് നികുതി ഒഴിവാക്കുക

3.വിദേശവസ്തുക്കളുടെ ഇറക്കുമതിക്ക് ചുമത്തുന്ന നികുതി കുറയ്ക്കുക.

4.രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുക.സൈനികച്ചെലവും, ഉദ്യോഗസ്ഥരുടെ ഉയര്‍ന്ന ശമ്പളവും വെട്ടിക്കുറയ്ക്കുക.

'സമ്പൂർണ്ണ വിപ്ലവം' ആരുടെ നേതൃത്വത്തിലായിരുന്നു ?
'വാഗൺ ട്രാജഡി' -യിൽ മരിച്ച ഭടൻമാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ് ?

മൗണ്ട് ബാറ്റൻ പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഇന്ത്യയെ വിഭജിക്കുന്നതിനും സ്വാതന്ത്ര്യം നൽകുന്നതിനുമായി ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ തയ്യാറാക്കിയ പദ്ധതി
  2. 1947 ജൂൺ 2ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടു
  3. മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ച വ്യക്തി വി പി മേനോൻ ആയിരുന്നു
  4. മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽവന്നു.