App Logo

No.1 PSC Learning App

1M+ Downloads
'ജല മാമാങ്കം' എന്നറിയപ്പെടുന്ന വള്ളംകളി?

Aആറന്മുള ഉത്രട്ടാതി

Bചമ്പക്കുളം

Cനെഹ്റു ട്രോഫി

Dപായിപ്പാട്

Answer:

C. നെഹ്റു ട്രോഫി

Read Explanation:

  • കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി.

  • ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്.

  • നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.

  • ഈ മത്സരത്തിലെ പ്രധാന ആകർഷണം 'ചുണ്ടൻവള്ളങ്ങൾ' എന്ന് വിളിക്കുന്ന വലിയ വള്ളങ്ങളാണ്.

  • 100-ലധികം തുഴച്ചിലുകാർക്ക് ഒരേസമയം തുഴയാൻ കഴിയുന്ന തരത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

  • 1.4 കിലോമീറ്റർ ദൂരത്തിലാണ് മത്സരം നടക്കുന്നത്.

  • ചുണ്ടൻവള്ളങ്ങൾക്ക് പുറമെ, മറ്റ് തരം വള്ളങ്ങളായ ചുരുളൻ, ഇരുട്ടുകുത്തി, ഓടി, വെപ്പ്, വള്ളം എന്നിവയും മത്സരത്തിൽ പങ്കെടുക്കാറുണ്ട്.


Related Questions:

ഇന്ത്യ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരം കളിച്ചത് ?
ബീച്ച് വോളിബോൾ ടീമിലെ കളിക്കാരുടെ എണ്ണം?

2021 അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ട ശരിയായത് തിരഞ്ഞെടുക്കുക.

i. ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തി കിരീടം നേടി.

ii. ഇന്ത്യയുടെ ക്യാപ്റ്റൻ യാഷ് ദുൽ ആയിരുന്നു.

iii. ടൂർണമെന്റിന്റെ വേദി ദക്ഷിണാഫ്രിക്കയായിരുന്നു.

iv. ഇന്ത്യയുടെ ഹർണൂർ സിങ് ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

കംബള മത്സരങ്ങൾ നടക്കുന്നത് ഏത് സംസ്ഥാനത്താണ് ?
സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?