App Logo

No.1 PSC Learning App

1M+ Downloads
18000 ലധികം സസ്യങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ജോൺ റേയുടെ പുസ്തകം ?

Aമെത്തോഡിക്ക ഏവിയം

Bഹിസ്റ്റോറിയ ജനറാലിസ് പ്ലൻ്റെറം

Cഒറിജിൻ ഓഫ് സ്പീഷീസ്

Dഹോർത്തൂസ് മലബാറിക്കസ്

Answer:

B. ഹിസ്റ്റോറിയ ജനറാലിസ് പ്ലൻ്റെറം

Read Explanation:

ജോൺ റേ (ഇംഗ്ലണ്ട്)

  • 'ഹിസ്റ്റോറിയ ജനറാലിസ് പ്ലാൻറേറം' എന്ന പുസ്‌തകം രചിച്ച പ്രശസ്ത സസ്യശാസ്ത്രജ്ഞൻ
  • 18000 ലധികം സസ്യങ്ങളെക്കുറിച്ച് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
  • 'സ്‌പീഷീസ്' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ.

വർഗീകരണശാസ്ത്രത്തിൽ  ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മറ്റ്  ചില ശാസ്ത്രജ്ഞർ 

  • അരിസ്റ്റോട്ടിൽ (ഗ്രീസ്)
    • ജീവശാസ്ത്രത്തിന്റെ പിതാവ്.
    • ജീവികളെ ചുവന്ന രക്തമുള്ളവ, അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു
  • ചരകൻ (ഇന്ത്യ)
    • ആയുർവേദത്തിന്റെ പിതാവ്.
    • ഇരുനൂറോളം സസ്യ-ജന്തു ജാലങ്ങളെ ഉൾപ്പെടുത്തി "ചരകസംഹിത' എന്ന ഗ്രന്ഥം രചിച്ചു.
  • തിയോഫ്രാസ്റ്റസ് (ഗ്രീസ്)
    • സസ്യശാസ്‌ത്രത്തിന്റെ പിതാവ്.
    • സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്നു തരം തിരിച്ചു
  • കാൾ ലിനേയസ് (സ്വീഡൻ)
    • ആധുനിക വർഗീകരണശാസ്ത്ര ത്തിന്റെ പിതാവ് എന്നറിയപ്പെടു ന്നു.
    • വ്യത്യസ്‌ത വർഗീകരണതലങ്ങൾ നിർദേശിച്ചു.
    • ജീവികൾക്ക് ശാസ്ത്രീയനാമം നൽകുന്ന ദ്വിനാമപദ്ധതി ആവിഷ്കരിച്ചു.

Related Questions:

നുക്ലീയസോട് കൂടിയ ഏകകോശ ജീവികളെ വിറ്റക്കറിൻ്റെ അഞ്ച്‌ കിങ്ഡം ക്ലാസ്സിഫിക്കേഷനിൽ ഏത് കിങ്‌ഡത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
സസ്യശാസ്‌ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
ഏതു യുറോപ്യന്മാരുടെ സംഭാവനയാണ് "ഹോർത്തുസ് മലബാറിക്കസ് ? ?
' ഹിസ്റ്റോറിയ ജനറാലിസ് പ്ലൻ്റെറം ' എന്ന പുസ്തകവുമായി ബന്ധപ്പെട്ടിരിക്കുന്ന സസ്യശാസ്ത്രജ്ഞൻ ?
കാൾ വൗസിൻ്റെ ആറ് കിങ്ഡം ക്ലാസ്സിഫിക്കേഷനിൽ കിങ്‌ഡത്തിന് മുകളിലുണ്ടായിരുന്ന വർഗ്ഗികരണ തലം ഏതായിരുന്നു ?