Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ മാന്റിലിനെയും കാമ്പിനെയും തമ്മിൽ വേർതിരിക്കുന്ന അതിർവരമ്പ് ?

Aമൊഹോറോവിക് വിച്ഛിന്നത

Bഗുട്ടൻബർഗ് വിച്ഛിന്നത

Cകോൺറാഡ് വിച്ഛിന്നത

Dലെഹ്മാൻ വിച്ഛിന്നത

Answer:

B. ഗുട്ടൻബർഗ് വിച്ഛിന്നത

Read Explanation:

  • ഭൂമിയുടെ മാന്റിലിനെയും കാമ്പിനെയും തമ്മിൽ  വേർതിരിക്കുന്ന അതിരിനെ "ഗുട്ടൻബർഗ് വിച്ഛിന്നത" അഥവാ  "ഗുട്ടൻബർഗ് ഡിസ്‌കണ്ടിന്യുറ്റി സോൺ" എന്ന് വിളിക്കുന്നു.
  • ഭൂകമ്പശാസ്ത്ര പഠനത്തിൽ സമഗ്ര സംഭാവനകൾ നൽകിയിട്ടുള  ജർമ്മൻ ഭൂകമ്പ ശാസ്ത്രജ്ഞനായ ബെനോ ഗുട്ടൻബെർഗിന്റെ പേരിലാണ് ഈ അതിർത്തിക്ക് പേര് നൽകിയിരിക്കുന്നത്. 
  • ഭൂമിയുടെ ഭൂവൽക്കത്തെയും മാന്റ്റിലിനെയും വേർതിരിക്കുന്ന അതിർത്തി -"മൊഹോറോവിക് വിച്ഛിന്നത"

ഭൂവൽക്കം(Earth's Crust)

  • ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗത്തെയാണ്  ഭൂവൽക്കം എന്നുപറയുന്നത്.
  • പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഇത് 
  • സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു.
  • സിലിക്കൺ,അലൂമിനിയം,മെഗ്നീഷ്യം തുടങ്ങി നിരവധി ധാതുക്കളുടെയും ശിലകളുടെയും കലവറയാണ് ഭൂവൽക്കം
  • ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹം - അലുമിനിയം

മാന്റിൽ (Mantle) 

  • ഭൂവല്ക്കത്തിന് താഴെയായി സ്ഥിതി ചെയ്യുന്നു
  • ഭൂവല്ക്ക പാളിക്ക് താഴെ തുടങ്ങി 2900 കി.മീ. വരെ ആഴമുണ്ട് 
  • ഏറ്റവും കനം കൂടിയ പാളി
  • ഉപരിമാന്റ്റിൽ,അധോമാൻറിൽ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു 
  • സിലിക്കൺ സംയുക്തങ്ങൾ കൊണ്ട് നിർമ്മിതമായ ഉപരി മാൻറിൽ ഖരാവസ്ഥയിലാണ്.
  • ഉപരിമാൻ്റിലിന് താഴെയായി സ്ഥിതി ചെയ്യുന്ന അധോമാന്റിൽ അർധദ്രവാവസ്ഥയിലാണ്

കാമ്പ്

  • ഭൂമിയുടെ കേന്ദ്ര ഭാഗമാണ്  കാമ്പ്
  • 2900 കിലോമീറ്റർ മുതൽ 6371 കിലോമീറ്റർ വരെ  വ്യാപിച്ചിരിക്കുന്ന പ്രദേശം 
  • പുറക്കാമ്പ്,അകക്കാമ്പ് എന്നിങ്ങിനെ കാമ്പിന് രണ്ട് ഭാഗങ്ങളുണ്ട്
  • പുറക്കാമ്പിലെ പദാർത്ഥങ്ങൾ ഉരുകിയ  അവസ്ഥയിലാണ്
  • ഭൂമിയുടെ അകക്കാമ്പ്  ഖരാവസ്ഥയിലാണ് 
  • അകക്കാമ്പിന്റെ ഏകദേശം കനം  - 3400 കിലോമീറ്റർ
  • അകക്കാമ്പ് നിർമ്മിച്ചിരിക്കുന്നത്  നിക്കലും  ഇരുമ്പും കൊണ്ടാണ്.
  • പ്രധാനമായും നിക്കൽ (NI), ഇരുമ്പ് (Fe) എന്നീ ധാതുക്കളാൽ നിർമിതമായതിനാൽ അകകാമ്പ് നിഫെ (NIFE) എന്നും അറിയപ്പെടുന്നു.

Related Questions:

ഭൂമധ്യ രേഖയിൽ നിന്നും ധ്രുവങ്ങളിലേക്ക് പോകുമ്പോൾ സ്‌പീഷിസുകളുടെ വൈവിധ്യം _____ .
ഇന്ത്യയിൽ ആദ്യമായി ഒരു മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം ?
ഭൂകമ്പ തരംഗങ്ങളുടെ പ്രവേഗത്തെ (Velocity) സ്വാധീനിക്കുന്ന പ്രാഥമിക ഘടകം ഏതാണ് ?

ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 

i) സഞ്ചാരപഥം ഭൂമിയിൽ നിന്നും ഏകദേശം 36000 കി. മീ. ഉയരത്തിൽ. 

ii) ഭൂമിയുടെ ഭ്രമണ വേഗത്തിനു തുല്യമായ വേഗത്തിൽ സഞ്ചരിക്കുന്നു. 

iii) പ്രദേശത്തിന്റെ ആവർത്തിച്ചുള്ള വിവരശേഖരണം സാധ്യമാകുന്നു. 

iv) വാർത്താവിനിമയത്തിന് പ്രയോജനപ്പെടുന്നു.

2024 ഏപ്രിലിൽ പൊട്ടിത്തെറിച്ച "റുവാംഗ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?