Challenger App

No.1 PSC Learning App

1M+ Downloads
ഈ കവിതയുടെ "കേന്ദ്രാശയം" ഏതാണ് ?

കാവ്യക്കരുക്കളിൽ താരാട്ടുപാട്ടിന്റെ ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ ഞെട്ടിത്തെറിച്ചു തകർന്നു ചോദിക്കുന്നു വിറ്റുവോ നീ എൻ്റെ ജീവിതഭാഷയെ ? ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയിൽവച്ചു നമിച്ചു തിരിഞ്ഞൊരാൾ ആദിത്യനേത്രം തുറന്നുചോദിക്കുന്നു ഏതു കടലിൽ എറിഞ്ഞു നീ ഭാഷയെ ? ചിഞ്ചിലംനിന്നു ചിലങ്കകളൂരീട്ടു നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാൾ ചുട്ടുവോ നീ എൻ്റെ കേരളഭാഷയെ ? വീണപൂവിൻ്റെ ശിരസ്സു ചോദിക്കുന്നു പ്രേമസംഗീത തപസ്സു ചോദിക്കുന്നു ചിത്രയോഗത്തിൻ നഭസ്സ് ചോദിക്കുന്നു മണിനാദമാർന്ന മനസ്സു ചോദിക്കുന്നു പന്തങ്ങൾ പേറും കരങ്ങൾ ചോദിക്കുന്നു കാവിലെപ്പാട്ടിൻ കരുത്തു ചോദിക്കുന്നു പുത്തരിച്ചുണ്ടയായ് ഗോവിന്ദചിന്തകൾ പുസ്തകം വിട്ടു തഴച്ചു ചോദിക്കുന്നു. എവിടെ എവിടെ സഹ്യപുത്രി മലയാളം എവിടെ എവിടെ സ്നേഹപൂർണ്ണ മലയാളം ?

Aമലയാളഭാഷയുടെ വളർച്ചയിലുള്ള സന്തോഷവും അഭിമാനവും

Bപ്രകൃതിനശീകരണത്തിനെതിരെയുള്ള പ്രതിഷേധം

Cനീതി നിഷേധിക്കപ്പെടുന്ന സാമൂഹ്യ വ്യവസ്ഥകളോടുള്ള പ്രതികരണം

Dമാതൃഭാഷ തകർക്കപ്പെടുന്നതിലുള്ള വേദനയും പ്രതിഷേധവും

Answer:

D. മാതൃഭാഷ തകർക്കപ്പെടുന്നതിലുള്ള വേദനയും പ്രതിഷേധവും

Read Explanation:

• മാതൃഭാഷ തകർക്കപ്പെടുന്നതിലുള്ള വേദനയും പ്രതിഷേധവും ആണ് ഈ കവിതയുടെ "കേന്ദ്രാശയം"


Related Questions:

കവി, ആമോദത്തിൽ മുഴുകിയതെപ്പോൾ ?
"അനുരാഗചഷകം' എന്ന പ്രയോഗത്തിലെ ചമൽക്കാര ഭംഗിക്ക് സവിശേഷത ഏത് ?
താഴെപ്പറയുന്നവയിൽ വേറിട്ടു നിൽക്കുന്ന കൃതി ഏത് ?
സ്വരാജ്യപതാകയിലെ പച്ചനിറമായി മാറേ-ണ്ടത് എന്താണ് ?
രാത്രിയുടെ അന്ത്യയാമമായെന്നറിച്ചതാര് ?