Challenger App

No.1 PSC Learning App

1M+ Downloads
വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് ഉണ്ടാകുന്ന വ്യത്യാസം എന്താണ് ?

Aകൂടുന്നു

Bകുറയുന്നു

Cവ്യത്യാസപ്പെടുന്നില്ല

Dഇതൊന്നുമല്ല

Answer:

C. വ്യത്യാസപ്പെടുന്നില്ല

Read Explanation:

ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (Acceleration due to Gravity):

  • ഗുരുത്വാകർഷണ ബലം മൂലം ഒരു വസ്തു നേടുന്ന ത്വരണത്തെയാണ് ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (g) എന്ന് പറയുന്നത്. 
  • സമുദ്രനിരപ്പിൽ ഭൂമിയുടെ ഉപരിതലത്തിൽ g യുടെ സ്റ്റാൻഡേർഡ് മൂല്യം 9.8 m/s2 ആണ്. 
  • ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (g) യുടെ സൂത്രവാക്യം, 

g = GM/ r2  

  • G = യൂണിവേഴ്സൽ ഗ്രാവിറ്റേഷൻ കോൺസ്റ്റന്റ് (6.67×10-11 Nm2/kg2)
  • M = ഭൂമിയുടെ പിണ്ഡം
  • r = ഭൂമിയുടെ ആരം


           വസ്തുവിന്റെ മാസ്, ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തെ സ്വാധീനിക്കുന്നില്ല. അതിനാൽ, വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് മാറ്റം ഒന്നും തന്നെ സംഭവിക്കുന്നില്ല. 

  • ഒരു വസ്തുവിനുമേൽ ഭൂഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഭൂമിയുടെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുമ്പോഴാണ്.
  • ഭൂമി ഒരു ഒത്ത ഗോളമല്ല, അതിനാൽ അതിൻ്റെ ഉപരിതലത്തിൽ എല്ലായിടത്തും ആരം ഒരുപോലെയല്ല. ധ്രുവങ്ങളിൽ ആരം ഏറ്റവും കുറവും, ഭൂമധ്യരേഖയിൽ പരമാവധിയുമാണ്.
  • ഗുരുത്വാകർഷണം മൂലമുള്ള ത്വരണം ധ്രുവങ്ങളിൽ പരമാവധി ആയിരിക്കും, കാരണം ഭൂമിയുടെ ഉപരിതലവും, കേന്ദ്രവും തമ്മിലുള്ള ദൂരം എറ്റവൂം കുറവ് ധ്രുവങ്ങളിലാണ്.
  • ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം പൂജ്യമാണ്.



Related Questions:

ഒരു കയറോ ചരടോ ഉപയോഗിച്ച് ഒരു വസ്തുവിനെ വലിക്കുമ്പോൾ പ്രയോഗിക്കപ്പെടുന്ന ബലത്തിന് പറയുന്ന പേരെന്ത്, അത് ഏത് തരം ബലമാണ്?
ഒന്നാം ഗ്രഹത്തിന്റെ അർദ്ധ-പ്രധാന അക്ഷം 'a' ഉം ഭ്രമണ കാലയളവ് 'T' ഉം ആണ്. രണ്ടാം ഗ്രഹത്തിന്റെ അർദ്ധ-പ്രധാന അക്ഷം 4a ആണെങ്കിൽ, അതിന്റെ ഭ്രമണ കാലയളവ് എത്രയായിരിക്കും?
സന്തുലിതാവസ്ഥയിൽ പുതിയതായി രൂപംകൊള്ളുന്ന ചാർജ് വാഹകരുടെ നിരക്ക് എന്തിന് തുല്യമായിരിക്കും?
ഒരു നിശ്ചിത അകലത്തിലുള്ള രണ്ട് വസ്തുക്കളുടെ പിണ്ഡം (Mass) വീതം ഇരട്ടിയാക്കിയാൽ അവ തമ്മിലുള്ള ആകർഷണബലം എത്ര മടങ്ങാകും?
ജെർമേനിയം, സിലിക്കൺ മുതലായ ഇൻട്രിൻസിക് അർദ്ധചാലകങ്ങളിൽ ഓരോ ആറ്റവും എത്ര ബാഹ്യ ഇലക്ട്രോണുകൾ പങ്കുവെക്കുന്നു?