Challenger App

No.1 PSC Learning App

1M+ Downloads
പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ പ്രവർത്തകർ കിണറുകളിൽ വിതറുന്ന രാസ വസ്തു എന്ത് ?

Aബേക്കിങ് പൗഡർ

Bആലം

Cഡ്രൈ ഐസ്

Dബ്ലീച്ചിംഗ് പൗഡർ

Answer:

D. ബ്ലീച്ചിംഗ് പൗഡർ

Read Explanation:

  • പകർച്ചവ്യാധികൾ തടയുവാൻ, ആരോഗ്യ പ്രവർത്തകർ കിണറുകളിൽ ബ്ലീച്ചിംഗ് പൗഡർ വിതറാറുണ്ട്.
  • ജലശുദ്ധീകരണത്തിന് ബ്ലീച്ചിംഗ് പൗഡർ വ്യാപകമായി ഉപയോഗിക്കുന്നു.
  • ശുദ്ധീകരണ പ്രക്രിയയിൽ വെള്ളം അണുവിമുക്തമാക്കുന്നതിന് ഇത് സഹായിക്കുന്നു.
  • ബ്ലീച്ചിംഗ് പൗഡർ പുറത്തു വിടുന്ന ക്ലോറിൻ, രോഗാണുക്കളെ കൊല്ലുന്നു.
  • ക്ലോറിന്റെ സാന്നിദ്ധ്യം ജലത്തെ അണുബാധയിൽ നിന്നും സംരക്ഷിക്കുന്നു.

Related Questions:

ജല സ്രോതസ്സുകളിൽ കാണപ്പെടുന്ന മാലിന്യങ്ങളിൽ പെടാത്തത്തേത് ?
കുടിവെള്ളമായി ഉപയോഗിക്കാവുന്ന ജലത്തിൻ്റെ pH മൂല്യം ?

രാസകീടനാശിനികളും, രാസവളങ്ങളും പ്രകൃതിക്കും, അതിലെ ജീവജാലങ്ങൾക്കും ഹാനികരമാണ്. ചുവടെ പറയുന്നവയിൽ ഏതെല്ലാം തെറ്റാണ് ?   

  1. രാസകീടനാശിനികൾ കൃഷി നശിപ്പിക്കുന്ന കീടങ്ങളെ മാത്രമേ നശിപ്പിക്കുന്നുളളു.
  2. രാസവളങ്ങൾ മണ്ണിന്റെ അസിഡിറ്റിയെ ബാധിക്കുന്നു.
  3. രാസവളങ്ങൾ മണ്ണിരയുടെയും, മണ്ണിലെ സൂക്ഷ്മജീവികളുടെയും നാശത്തിനു കാരണമാകുന്നു.
കൃഷിക്ക് അനുയോജ്യമായ മണ്ണിൽ ജൈവവസ്തുക്കൾ എത്ര ശതമാനം ഉണ്ടാവും ?
മണ്ണിലെ ജലാംശം തിരിച്ചറിയുവാൻ, ചെയ്യേണ്ട ടെസ്റ്റ് ഏതാണ് ?