വർത്തുള ചലനം (Circular motion):
ഒരു വസ്തുവിന്റെ വൃത്ത പാതയിലൂടെയുള്ള ചലനമാണ് വർത്തുള ചലനം.
അഭികേന്ദ്രബലം ( Centripetal force):
വർത്തുളചലനത്തിലുള്ള വസ്‌തുവിന് ആരത്തിലൂടെ വൃത്തകേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ത്വരണമാണ് അഭികേന്ദ്രത്വരണം (Centripetal acceleration).
ഒരു വസ്തുവിൽ അഭികേന്ദ്രത്വരണം ഉണ്ടാക്കാൻ ആവശ്യമായ ബലമാണ് അഭികേ ന്ദ്രബലം (Centripetal force)
അഭികേന്ദ്ര ബലവും അഭികേന്ദ്ര ത്വരണവും അനുഭവപ്പെടുന്നത് വൃത്ത കേന്ദ്രത്തിലേക്കായിരിക്കും
വൃത്ത പാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്‌തു തുല്യസമയം കൊണ്ട് തുല്യദൂരം സഞ്ചരിക്കുന്നുവെങ്കിൽ അത് സമവർത്തുള ചലനമാണ്.