ആവേഗം ( Impulse):
ആക്കവ്യത്യാസം സ്ഥിരമായിരുന്നാൽ, വസ്‌തുവിൽ അനുഭവപ്പെടുന്ന ബലം അത് പ്രയോഗിക്കാനെടുക്കുന്ന സമയത്തിന് വിപരീതാനുപാതത്തിലായിരിക്കും.
ന്യൂട്ടന്റെ മൂന്നാം ചലന നിയമം:
ഏതൊരു പ്രവർത്തനത്തിനും തൂല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ഇതാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം.
പ്രവർത്തനവും പ്രതിപ്രവർത്തനവും:
പ്രവർത്തനവും പ്രതിപ്രവർത്തനവും ഒരേ സമയം വ്യത്യസ്‌ത വസ്‌തുക്കളിൽ അനുഭവപ്പെടുന്ന ബലങ്ങളാണ്.
ഇവ തമ്മിൽ തീരെ സമയ വ്യത്യാസമില്ല എന്നതു കൊണ്ടു തന്നെ, പ്രവർത്തനത്തിൻ്റെ ഫലമായാണ് പ്രതിപ്രവർത്തനം ഉളവാകുന്നത് എന്നു പറയാൻ കഴിയില്ല.
അതായത് രണ്ടു വസ്തുക്കൾ തമ്മിൽ ബലം അനുഭവപ്പെടുമ്പോൾ അവ യിൽ ഏതെങ്കിലുമൊരു ബലം പ്രവർത്തനമായും ഇതിനു വിപരീത ദിശയിൽ രണ്ടാമത്തെ വസ്തുവിൽ ഉളവാകുന്ന ബലം പ്രതിപ്രവർത്തനമായും പരിഗണിക്കാവുന്നതാണ്
ആക്ക സംരക്ഷണ നിയമം (Law of conservation of momentum):
ഒരു ബാഹ്യ ബലമില്ലെങ്കിൽ, ഒരു വ്യൂഹത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും. ഇതാണ് ആക്ക സംരക്ഷണ നിയമം.