App Logo

No.1 PSC Learning App

1M+ Downloads
ഗാർഹികാവശ്യങ്ങൾക്കായി സാധാരണ എത്ര വോൾട്ട് പവർസപ്ലൈ ആണ് ലഭിക്കുന്നത് ?

A100 വോൾട്ട്

B180 വോൾട്ട്

C230 വോൾട്ട്

D280 വോൾട്ട്

Answer:

C. 230 വോൾട്ട്

Read Explanation:

  • ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി 
  • വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ 
  • വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി 
  • ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി 
  • ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതി - സ്ഥിത വൈദ്യുതി 
  • വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ 
  • വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് - കൂളോം 
  • വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോ വാട്ട് ഔവർ 
  • ഗാർഹിക ആവശ്യങ്ങൾക്കായുള്ള വൈദ്യുതിയുടെ അളവ് - 230 വോൾട്ട് 
  • പവർ സ്റ്റേഷനിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ് - 11 KV

Related Questions:

വൈദ്യുതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിൽ ചലന ദിശ കണ്ടെത്താൻ സഹായിക്കുന്ന നിയമം ഏതാണ് ?
ചാലകത്തിൻ്റെ ചലന ദിശയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ ?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുതിയുടെ യൂണിറ്റ് ഏത് ?
സ്വതന്ത്രമായി തിരിയത്തക്ക രീതിയിൽ തിരശ്ചീനമായി സ്ഥിതിചെയ്യുന്ന പച്ചിരുമ്പുകോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ അറിയപ്പെടുന്നതെന്ത് ?
താഴെ കൊടുത്തിരിക്കുന്ന ഉപകരണങ്ങളിൽ ഏതിലാണ് വൈദ്യുത പ്രവാഹത്തിന്റെ താപഫലം ഉപയോഗപ്പെടുത്തിയിരിക്കുന്നത് ?