താഴെപ്പറയുന്ന സംഭവങ്ങളുടെ ശരിയായ കാലക്രമം ഏതാണ് ?
- കുറിച്യ കലാപം
- കുണ്ടറ വിളംബരം
- പഴശ്ശി കലാപം
- മലബാര്‍ കലാപം
A3,1,2,4
B1,3,2,4
C3,4,2,1
D3,2,1,4
Answer:
D. 3,2,1,4
Read Explanation:
പഴശ്ശി കലാപം
- ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ ഉയർന്നുവന്ന ആദ്യകാല കലാപങ്ങളിൽ ഒന്ന്.
- മലബാറിൽ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമാണ് ഈ കലാപത്തിനു വഴിയൊരുക്കിയത്.
- പഴശ്ശി കലാപത്തിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. 1793 മുതൽ 1797 വരെയുള്ള കാലഘട്ടമാണ് കലാപത്തിന്റെ ഒന്നാം ഘട്ടം.
- ബ്രിട്ടീഷുകാർക്കുള്ള നികുതി പിരിവ് തടഞ്ഞുകൊണ്ടാണ് പഴശ്ശി രാജാവ് ഒന്നാം കലാപത്തിന് തുടക്കം കുറിച്ചത്.
- ഒന്നാം പഴശ്ശി കലാപം നിർത്തലാക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായത് - ചിറയ്ക്കൽ രാജാവ് (1797)
- 1800 ൽ പഴശ്ശി കലാപത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു.
- വയനാട് കയ്യടക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കമാണ് രണ്ടാം പഴശ്ശികലാപത്തിനു കാരണമായത്.
- ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്‌ക്കരിച്ച യുദ്ധതന്ത്രം - ഗറില്ലാ യുദ്ധം (ഒളിപ്പോര്)
- പഴശ്ശിരാജയ്ക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേന - കോൽക്കാർ
- പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ - ആർതർ വെല്ലസ്ലി പ്രഭു.
കുണ്ടറ വിളംബരം
- വൈദേശിക ഭരണത്തിനെതിരെയുള്ള ആഹ്വാനമായി 1809 ജനുവരി 11 ന് വേലുത്തമ്പി കുണ്ടറ വിളംബരം പ്രസിദ്ധപ്പെടുത്തി.
- ബ്രിട്ടീഷുകാർക്കെതിരെ രംഗത്തിറങ്ങാനുള്ള പരസ്യമായ ആഹ്വാനമായിരുന്നു വേലുത്തമ്പി ദളവയുടെ 'കുണ്ടറ വിളംബരം'.
- കുണ്ടറ വിളംബരത്തിനു സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധി - കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം
- കുണ്ടറ വിളംബരം നടന്ന കാലത്തെ തിരുവിതാംകൂർ ബ്രിട്ടീഷ് റസിഡന്റ് - കേണൽ മെക്കാളെ
- വേലുത്തമ്പിയെ നേരിടാനായി തിരുവിതാംകൂറിലെത്തിയ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് - കേണൽ ലീഗർ
- കുണ്ടറ വിളംബരാനന്തരം നടന്ന യുദ്ധം - കൊല്ലം യുദ്ധം (1809 ജനുവരി 15)
- വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്തത് - 1809
- വേലുത്തമ്പി ആത്മഹത്യ ചെയ്ത ക്ഷേത്രം - മണ്ണടി ക്ഷേത്രം (പത്തനംതിട്ട)
കുറിച്യ കലാപം
- കുറിച്യർ കലാപം നടന്ന വർഷം - 1812
- കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക
- കലാപത്തിന് നേതൃത്വം നൽകിയത് - രാമനമ്പി
- ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
- ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8
മലബാർ ലഹള
- 1836 മുതൽ ചെറുതും വലുതുമായ ഒട്ടനവധി മാപ്പിള കലാപങ്ങൾ മലബാറിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു.
- മാപ്പിള ലഹളകളുടെ തുടർച്ചയായി മലബാർ ലഹളയുടെ ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ട സ്ഥലം - പൂക്കോട്ടൂർ
- 1921 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു.
- മലബാറിലെ പോരാട്ടങ്ങൾ നടന്നത് - ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകൾ
മലബാർ കലാപത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാക്കൾ:
- വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
- കുമരൻപുത്തൂർ സീതികോയതങ്ങൾ
- അലി മുസലിയാർ
- മലബാർ കലാപത്തിൽ കൊല്ലപ്പെട്ട പോലീസ് മേധാവി - ഹിച്ച്കോക്ക്
- മലബാർ കലാപത്തിന്റെ തുടർച്ചയായി നടന്ന തീവണ്ടി ദുരന്തം - വാഗൺ ട്രാജഡി (1921 നവംബർ 10)