Challenger App

No.1 PSC Learning App

1M+ Downloads
നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ പണ്ഡിതൻ :

Aഎൻ.വി. ജോസഫ്

Bഐ.സി. ചാക്കോ

Cസി. കേശവൻ

Dഇവരാരുമല്ല

Answer:

B. ഐ.സി. ചാക്കോ

Read Explanation:

  • തിരുവിതാംകൂറില്‍ നിയമസഭയിലും സര്‍ക്കാര്‍ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കാന്‍ ഈഴവാ- ക്രിസ്‌ത്യന്‍- മുസ്ലിം സമുദായങ്ങള്‍ സംഘടിച്ച്‌ നടത്തിയ സമരമാണ്‌ നിവര്‍ത്തന പ്രക്ഷോഭം.
  • 'നിവർത്തന പ്രക്ഷോഭം' എന്ന വാക്കിൻറെ ഉപജ്ഞാതാവ്‌ പ്രശസ്ത പണ്ഡിതന്‍ ഐ.സി.ചാക്കോയായിരുന്നു.
  • 1932ലാണ് നിവർത്തന പ്രക്ഷോഭം ആരംഭിച്ചത്.
  • എൻ.വി.ജോസഫ്, സി.കേശവൻ, പി.കെ.കുഞ്ഞ്, ടി.എം. വർഗീസ് എന്നിവർ പ്രധാന നേതാക്കന്മാർ ആയിരുന്നു.
  • പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി)ൻ്റെ രൂപീകരണത്തിന് കാരണമായത് നിവർത്തനപ്രക്ഷോഭം ആണ്.

Related Questions:

1923-ൽ പാൽഘട്ടിൽ നടന്ന രണ്ടാം കേരള പ്രവിശ്യാ സമ്മേളനം ഇതിനായി ഒരു പ്രമേയം പാസാക്കി

1. ഭരണത്തിൽ ഇന്ത്യക്കാരുടെ തുല്യ പങ്കാളിത്തം.

ii. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പരസ്പര യോജിപ്പുള്ള ബന്ധം.

iii. അമിതമായ കയറ്റുമതി തീരുവയുടെ അവസാനം

കുറിച്യ കലാപം അടിച്ചമർത്തിയ തലശേരി സബ് കളക്ടർ ആരായിരുന്നു ?
കുറിച്യ കലാപത്തിൻ്റെ നേതാവ്
തോമസ് ഹാർവേ ബാബർ അടിച്ചമർത്തിയ കലാപമേത്?

ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശനം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ടായിരുന്നു.

2.ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് ആചാര്യ വിനോബാ ഭാവേ.

3.1925-ലാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തിൽ എത്തിയത്