Challenger App

No.1 PSC Learning App

1M+ Downloads
വിച്ഛേദം എന്ന പദത്തിന്റെ ശരിയായ അർത്ഥം എന്താണ് ?

താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. വീണ്ടും വീണ്ടും ആസ്വദിക്കാൻ എന്തൊക്കെയോ ചിലത് അവയിലുണ്ട് എന്ന് കരുതപ്പെടുന്ന കൃതികളെയാണ് നാം "ക്ലാസിക്കുകൾ' എന്ന് വിശേഷിപ്പിക്കുന്നത്.ഒരർത്ഥത്തിൽ, അവയുടെ ഓരോ വായനയും പുനർ വായനയാണ് ഓരോ കാഴ്ചയും വീണ്ടുമുള്ള കാഴ്ചയുമാണ്.പറയാനുള്ളത് തികച്ചും നമ്മോട് പറഞ്ഞു കഴിഞ്ഞിട്ടില്ലാത്ത കൃതിയാണ് ക്ലാസിക്കാവുന്നത്. അതിനു ഇനിയും നമ്മോട് പറയാനുണ്ട്, അതിനായി കണ്ണും കാതും മനസ്സും തുറന്നിടുക. ഒരു രചന ക്ലാസ്സിക് ആവുന്നത്നമുക്കറിയാത്ത എന്തെങ്കിലും അത് പുതുതായി പഠിപ്പിക്കുന്നതുകൊണ്ടാവണം എന്നില്ല; വെളിച്ചത്തിൽ കാണാൻ നമ്മെ പ്രേരിപ്പിക്കുന്നതുകൊണ്ടും ആവാം. ഒരു ക്ലാസിക്കിനെ അതിനെ പിന്തുടർന്നു വരുന്ന ഇതര ക്ലാസിക്കുകളുമായി ബന്ധപ്പെടുത്തി ക്കൊണ്ടുകൂടിയാണ് നമ്മൾ മനസിലാക്കുക. അതിന്റെ ചരിത്ര- സാമൂഹിക പശ്ചാത്തലം, ശൈലി, പൈതൃകത്തിൽ അത് വരുത്തുന്ന സവിശേഷമായ വിച്ഛേദങ്ങൾ ഇവയെല്ലാം നല്ല ഒരാസ്വാദകന്റെ പരിഗണനയ്ക്കു വിധേയമാകും. വർത്തമാന മുഹൂർത്തങ്ങളെ പശ്ചാത്തലത്തിലാക്കികൊണ്ടു, പഴയൊരു കാലത്തെ സന്ദർഭങ്ങളെ വർത്തമാനത്തിൽ കൂടി പ്രസക്തമാക്കുന്ന വിധത്തിൽ സക്രിയമോ സജീവമോ ആക്കി നമ്മുടെ മനസ്സിൽ പ്രതിഷ്ഠിക്കാൻ ക്ലാസിക്കുകൾക്ക് കഴിവുണ്ട്.

Aപരിഷ്കാരം

Bആവിഷ്കാരം

Cമുറിച്ചുമാറ്റൽ

Dപാരമ്പര്യം

Answer:

C. മുറിച്ചുമാറ്റൽ

Read Explanation:

"വിച്ഛേദം" എന്ന പദത്തിന്റെ ശരിയായ അർത്ഥം "മുറിച്ചുമാറ്റൽ" അല്ലെങ്കിൽ "വിഭജനം" ആണ്. ഇത് ഒന്നിനെ കുറിച്ചുള്ള ബന്ധം, ഘടന, അല്ലെങ്കിൽ ഏകീകരണം മാറ്റുന്നതിനെ സൂചിപ്പിക്കുന്നു.


Related Questions:

ശാസ്ത്രത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത് ?
ഡോ. പ്രദീപൻ പാമ്പിരികുന്ന് രചിച്ച "ഏകജീവിതാനശ്വരഗാനം' എന്ന കൃതി ഏതു വിഭാഗത്തിൽ പെടുന്നു ?
ഒരു തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേയുടെ ഭരണ പരമായ കാര്യങ്ങൾ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന നോവൽ :
തുർക്കിയിലെ കുർദ്ദുകളുടെ പോരാട്ടത്തിന്റെ പശ്ചത്തലത്തിൽ രചിക്കപ്പെട്ട സിൻ' എന്ന മലയാള നോവൽ എഴുതിയതാര് ?
റൂസ്സോയുടെ അഭിപ്രായത്തിൽ കുട്ടികൾ മൂല്യം ആർജിക്കുന്നത് എങ്ങനെ?