Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസിക്കുകളുടെ ഓരോ വായനയും പുനർ വായനയാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണ് ?

താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. വീണ്ടും വീണ്ടും ആസ്വദിക്കാൻ എന്തൊക്കെയോ ചിലത് അവയിലുണ്ട് എന്ന് കരുതപ്പെടുന്ന കൃതികളെയാണ് നാം "ക്ലാസിക്കുകൾ' എന്ന് വിശേഷിപ്പിക്കുന്നത്.ഒരർത്ഥത്തിൽ, അവയുടെ ഓരോ വായനയും പുനർ വായനയാണ് ഓരോ കാഴ്ചയും വീണ്ടുമുള്ള കാഴ്ചയുമാണ്.പറയാനുള്ളത് തികച്ചും നമ്മോട് പറഞ്ഞു കഴിഞ്ഞിട്ടില്ലാത്ത കൃതിയാണ് ക്ലാസിക്കാവുന്നത്. അതിനു ഇനിയും നമ്മോട് പറയാനുണ്ട്, അതിനായി കണ്ണും കാതും മനസ്സും തുറന്നിടുക. ഒരു രചന ക്ലാസ്സിക് ആവുന്നത്നമുക്കറിയാത്ത എന്തെങ്കിലും അത് പുതുതായി പഠിപ്പിക്കുന്നതുകൊണ്ടാവണം എന്നില്ല; വെളിച്ചത്തിൽ കാണാൻ നമ്മെ പ്രേരിപ്പിക്കുന്നതുകൊണ്ടും ആവാം. ഒരു ക്ലാസിക്കിനെ അതിനെ പിന്തുടർന്നു വരുന്ന ഇതര ക്ലാസിക്കുകളുമായി ബന്ധപ്പെടുത്തി ക്കൊണ്ടുകൂടിയാണ് നമ്മൾ മനസിലാക്കുക. അതിന്റെ ചരിത്ര- സാമൂഹിക പശ്ചാത്തലം, ശൈലി, പൈതൃകത്തിൽ അത് വരുത്തുന്ന സവിശേഷമായ വിച്ഛേദങ്ങൾ ഇവയെല്ലാം നല്ല ഒരാസ്വാദകന്റെ പരിഗണനയ്ക്കു വിധേയമാകും. വർത്തമാന മുഹൂർത്തങ്ങളെ പശ്ചാത്തലത്തിലാക്കികൊണ്ടു, പഴയൊരു കാലത്തെ സന്ദർഭങ്ങളെ വർത്തമാനത്തിൽ കൂടി പ്രസക്തമാക്കുന്ന വിധത്തിൽ സക്രിയമോ സജീവമോ ആക്കി നമ്മുടെ മനസ്സിൽ പ്രതിഷ്ഠിക്കാൻ ക്ലാസിക്കുകൾക്ക് കഴിവുണ്ട്.

Aഅവ പണ്ടെപ്പോഴോ എഴുതിയതായത് കൊണ്ട്.

Bക്ലാസ്സിക്കുകൾക്ക് ഇനിയും ഏറെക്കാര്യങ്ങൾ നമ്മോട് പറയാനുണ്ട്.

Cക്ലാസിക്കുകൾ ആദ്യമായി വായിക്കുന്നത് കൊണ്ട്

Dക്ലാസിക്കുകൾ ആദ്യം വായിച്ചത് മനസ്സിലാകാത്തത് കൊണ്ട്

Answer:

B. ക്ലാസ്സിക്കുകൾക്ക് ഇനിയും ഏറെക്കാര്യങ്ങൾ നമ്മോട് പറയാനുണ്ട്.

Read Explanation:

"ക്ലാസിക്കുകളുടെ ഓരോ വായനയും പുനർ വായനയാണ്" എന്ന് പറയുന്നത്, "ക്ലാസിക്കുകൾക്ക് ഇനിയും വളരെ കാര്യങ്ങൾ നമ്മോട് പറയാനുണ്ട്" എന്ന സന്ദർഭത്തിൽ. ഇതിന്റെ അർത്ഥം, ക്ലാസിക്കുകൾ പലതരം വായനകളിലൂടെ ഓരോ തവണയും പുതിയ ദൃശ്യം, പുതിയ അർത്ഥങ്ങൾ, അനുഭവങ്ങൾ എന്നിവ നൽകുന്നത് കൊണ്ടാണ്. ഓരോ വായനയും വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിൽ, അനുഭവങ്ങളിൽ, ആലോചനകളിൽ നിന്നുള്ള മാനസികാവസ്ഥയെ അടിസ്ഥാനമാക്കിയാണ് ചെയ്യുന്നത്,


Related Questions:

മഹാകവി കുമാരനാശാന്റെ മരണം പ്രമേയമാക്കി ഡോ. എം. എ. സിദ്ദീഖ് എഴുതിയ നോവൽ ?
ഗാന്ധിജി തെക്കേ ആഫ്രിക്ക വിട്ടു പോരുവാൻ മടിച്ചതെന്തുകൊണ്ട് ?
'കളഞ്ഞു കുളിക്കുക എന്ന' പ്രയോഗത്തിന്റെ വാക്യ സന്ദർഭത്തിലെ അർഥം എന്താണ് ?
കേരള ചരിത്രത്ത സ്ത്രീപക്ഷ വീക്ഷണത്തിൽ വിലയിരുത്തുന്ന പഠനങ്ങൾ കൂടുതലുണ്ടായത് ഏത് കാലഘട്ടത്തിൽ ?
വള്ളത്തോളിൻ്റെ 'എൻ്റെ ഗുരുനാഥൻ എന്ന കവിത താഴെപ്പറയുന്നവയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?