പവർ(power)ന്റെ ഡൈമെൻഷണൽ സമവാക്യം എന്ത് ?
A[ M°LT ¯²]
B[MLT ¯²]
C[ML²T ¯³]
D[ML²T ¯²]
Answer:
C. [ML²T ¯³]
Read Explanation:
- മാസ് (M),നീളം (L),സമയം (T) എന്നീ അളവുകളെ അടിസ്ഥാനമാക്കിയാണ് ഡൈമെൻഷണൽ സമവാക്യം എഴുതുന്നത്
- SI യൂണിറ്റുകളാണ് സമവാക്യത്തിൽ സൂചിപ്പിക്കുന്നത്
- കിലോഗ്രാം ,മീറ്റർ ,സെക്കൻഡ് എന്നിവയെ സൂചിപ്പിക്കുന്ന മാസ് (M),നീളം (L),സമയം (T) ഇവയാണ് പ്രധാനമായും സമവാക്യത്തിൽ എഴുതുന്നത്
- ഓരോ അളവിന്റെയും ഫോർമുലയും ,SI യൂണിറ്റും കണ്ടെത്തിയ ശേഷം M ,L ,T ഇവ ഉപയോഗിച്ച് സമവാക്യം എഴുതുന്നു
- ഇവിടെ ,
- പവർ =പ്രവൃത്തി /സമയം
- P=W/t
- പ്രവൃത്തി (work )=ബലം(force ) ×സ്ഥനാന്തരം (displacement )
- W=f ×d
- ബലത്തിന്റെ യൂണിറ്റ് =ന്യൂട്ടൺ (N)
- സ്ഥാനന്തരത്തിന്റെ യൂണിറ്റ് =മീറ്റർ (M)
- പ്രവൃത്തിയുടെ യൂണിറ്റ് =Nm (f ×d )
- ബലം (F)=മാസ് (m )×ത്വരണം (acceleration( a )
- F=ma
- ത്വരണത്തിന്റെ യൂണിറ്റ് -m /s ²
- ത്വരണത്തിന്റെ ഡൈമെൻഷൻ=M°LT ¯²
- ബലത്തിന്റെ ഡൈമെൻഷൻ,f =ma =M×M°LT ¯² =MLT ¯²
- പ്രവൃത്തിയുടെ ഡൈമെൻഷൻ, w =fd =MLT ¯² × L=ML²T ¯²
- പവറിന്റെ ഡൈമെൻഷൻ,p =w /t =ML²T ¯²/T =ML²T ¯³