Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തു അനീമിയ പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന വിപുലമായ പ്രചാരണ പരിപാടി ?

Aപരിരക്ഷ

Bവി -മിഷൻ

Cവിവ കേരളം

Dആരോഗ്യ കേരളം

Answer:

C. വിവ കേരളം

Read Explanation:

അനീമിയ (Anemia) പൂർണമായും തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന വിപുലമായ ക്യാമ്പയിനാണ് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് അഥവാ വിവ കേരളം. ദേശീയ സർവേ അനുസരിച്ച് വിളർച്ച നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെങ്കിലും അനീമിയ നിരക്ക് കൂടുന്നതായി വിവിധ സർവേകളിൽ നിന്നും മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിവ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. രക്തത്തിൽ ഹീമോഗ്ലോബിൻ കുറവായിരിക്കുന്ന അവസ്ഥയാണ് അനീമിയ. രക്തത്തിൽ ഹീമോഗ്ലോബിന്റെ (Hb) അളവ് 12-ന് താഴെയായിരിക്കുന്നവരെയാണ് അനീമിയ രോഗികളായി കണക്കാക്കുന്നത്. ഇത് ഓരോ വ്യക്തികളുടെയും പ്രായം , ജൻഡർ , ആരോഗ്യാവസ്ഥ എന്നിവയനുസരിച്ച് വ്യത്യസ്തമായിരിക്കും.


Related Questions:

The Social Justice Department of Kerala ensures proper implementation of important social welfare legislation and financial assistances to the needy to the state. which of the following schemes are provided for the empowerment of Differently abled persons ?

(i)Mandahasam
(ii)Athijeevanam
(iii) pariraksha
(iv) karuthal
(v) mathrujyothi

കേരളത്തിൽ ആദ്യമായി ഒരു സർവ്വകലാശാലയുടേതായി ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ ഏതാണ് ?
നിലവിലെ കേരള കർഷക കടാശ്വാസ കമ്മീഷൻ ചെയർമാൻ സ്ഥാനം വഹിക്കുന്നതാരാണ് ?

കേരളത്തിലെ നിലവിലെ മന്ത്രിമാരും അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ യോജിക്കാത്തത് കണ്ടെത്തുക.

  1. പട്ടികജാതി-പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളുവാണ്
  2. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടിയാണ്
  3. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനാണ്
  4. ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി.എൻ വാസവനാണ്-
    കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം