App Logo

No.1 PSC Learning App

1M+ Downloads
പ്രതിരോധ ആവശ്യത്തിനായി ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏതാണ്?

Aസരൾ

Bകാർട്ടോസാറ്റ് 2A

Cഇൻസാറ്റ് 3 സി

Dജി സാറ്റ് 7

Answer:

D. ജി സാറ്റ് 7

Read Explanation:

ഇന്ത്യൻ നാവികസേനയ്ക്കായി ഐ.എസ്.ആർ.ഒ. നിർമിച്ച വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-7(ഭൂസ്ഥിര ഉപഗ്രഹം - ജിയോ സിങ്ക്രണസ് സാറ്റലൈറ്റ്). ഫ്രഞ്ച് ഗയാനയിലെ കുരു ദ്വീപിൽനിന്ന് ആരിയാൻ-5 റോക്കറ്റുപയോഗിച്ച് 2013 ആഗസ്റ്റ് 30ന് വിക്ഷേപിച്ചു. രാജ്യത്തിന്റെ ഒരു സേനാവിഭാഗത്തിന് സ്വന്തമായി വാർത്താവിനിമയ ഉപഗ്രഹം ലഭിക്കുന്നത് ആദ്യമാണ്. പൂർണമായും സൈനികാവശ്യത്തിനായി ഐ.എസ്.ആർ.ഒ. നിർമ്മിക്കുന്ന ആദ്യ ഉപഗ്രഹമാണ് ജിസാറ്റ് -7.ഐ.എസ്.ആർ.ഒ.യുടെ ജി.എസ്.എൽ.വി. റോക്കറ്റുപയോഗിച്ച് ജിസാറ്റ്-7 ബഹിരാകാശത്തെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അതിന്റെ പരീക്ഷണ വിക്ഷേപണങ്ങളെല്ലാം തുടർച്ചയായി പരാജയപ്പെട്ടതിനെത്തുടർന്ന് യൂറോപ്യൻ ഏജൻസിയുടെ ആരിയാനെ ആശ്രയിക്കാൻ തീരുമാനിക്കുകയായിരുന്നു.


Related Questions:

സിദ്ധാന്തശിരോമണി എന്ന കൃതിയുടെ കർത്താവ്?
യൂറോപ്പ്യൻ ടെക് കമ്പനിയായ ഡെസോൾട്ടിൻ്റെ പദ്ധതിയായ "ദി ലിവിങ് ഹാർട്ട് പ്രോജക്ടിൽ" ഭാഗമാകുന്ന ഇന്ത്യൻ കമ്പനി ഏത് ?
റൂർക്കല ഉരുക്കുശാല ആരംഭിക്കുന്നതിന് സാങ്കേതിക സഹായം നൽകിയ രാജ്യം ഏതാണ്?
അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ?
ഇന്ത്യൻ ആണവോർജ കമ്മീഷൻ ആദ്യ അദ്ധ്യക്ഷൻ